Hot Posts

6/recent/ticker-posts

കെ.എം. ഷാജി വിജിലൻസിന് മുന്നിൽ ഹാജരായി - BMTV




കോഴിക്കോട്: കെ.എം. ഷാജി എംഎൽഎ കോഴിക്കോട് വിജിലൻസ് ഓഫിസിൽ എത്തി. റെയ്ഡിൽ പിടിച്ചെടുത്ത പണത്തിന്റെ രേഖകൾ ഹാജരാക്കും. ഷാജിയെ വിജിലൻസ് ചോദ്യം ചെയ്യുകയാണ്. 

കഴിഞ്ഞ ആഴ്ച കെ.എം. ഷാജിയുടെ കണ്ണൂരിലെ വീട്ടിൽ നടത്തിയ റെയ്ഡിൽ 50 ലക്ഷം രൂപ വിജിലൻസ് കണ്ടെത്തിയിരുന്നു. അനധികൃത സ്വത്ത് സമ്പാദനകേസിൽ ഷാജിക്കെതിരെ വിജിലൻസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിരുന്നു. ഇതിന്റെ ഭാഗമായി എംഎൽഎയുടെ കോഴിക്കോട് മാലൂർ കുന്നിലെയും കണ്ണൂർ ചാലാടിലെയും വീടുകളിൽ ഒരേസമയം വിജിലൻസ് റെയ്ഡ് നടത്തി. കെ.എം. ഷാജി അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന് വിജിലൻസിന്റെ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

Reactions