Hot Posts

6/recent/ticker-posts

ഭീഷണി ; പി ജയരാജന് വൈ പ്ലസ് കാറ്റഗറി സെക്യൂരിറ്റി - BMTV




കണ്ണൂർ : സിപിഎം സംസ്ഥാന സമിതി അംഗവും കണ്ണൂർ മുൻ ജില്ലാ സെക്രട്ടറിയുമായ പി.ജയരാജനു വൈ പ്ലസ് കാറ്റഗറി സുരക്ഷ നൽകും. ഇന്റലിജൻസിന്റെയും സ്പെഷൽ ബ്രാഞ്ചിന്റെയും റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഉത്തരമേഖലാ ഐജി അശോക് യാദവാണ് ഉത്തരവിട്ടത്.

ജയരാജൻ പോകുന്ന സ്ഥലത്തും പങ്കെടുക്കുന്ന പരിപാടികളിലും കൂടുതൽ പൊലീസിന്റെ സാന്നിധ്യവും ജാഗ്രതയും ഉണ്ടാകും. വീട്ടിലെ ഗാർഡുകളുടെ എണ്ണം വർധിപ്പിക്കാനും ഐജിയുടെ നിർദേശമുണ്ടായിരുന്നെങ്കിലും അതു വേണ്ടെന്നു ജയരാജൻ അറിയിച്ചതായാണു വിവരം.പാനൂരിലെ യൂത്ത് ലീഗ് പ്രവർത്തകൻ മൻസൂറിന്റെ കൊലപാതകത്തിനു ശേഷം ജയരാജനെതിരെ ഭീഷണിയുണ്ടായ പശ്ചാത്തലത്തിലാണ് അധിക സുരക്ഷ. കതിരൂർ മനോജ് വധക്കേസിനു പിന്നാലെ ആർഎസ്എസ് പ്രവർത്തകരിൽനിന്നു വധഭീഷണി ഉണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ടും പരിഗണിച്ചു.

Reactions