Hot Posts

6/recent/ticker-posts

പ്രധാനമന്ത്രി കോവാക്‌സിന്റെ രണ്ടാം ഡോസ് സ്വീകരിച്ചു - BMTV





ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി കോവിഡ് വാക്സീന്റെ രണ്ടാം ഡോസ് സ്വീകരിച്ചു. ഡൽഹി എയിംസിൽ എത്തിയാണ് മോദി വാക്സീൻ സ്വീകരിച്ചത്. മാർച്ച് ഒന്നിനാണ് അദ്ദേഹം കോവാക്സീന്റെ ആദ്യ ഡോസ് എടുത്തത്. 


വാക്സീൻ എടുക്കുന്ന ചിത്രം ട്വീറ്റ് ചെയ്ത് പ്രധാനമന്ത്രി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ‘ഇന്ന് കോവിഡ് വാക്സീന്റെ രണ്ടാം ഡോസ് എയിംസിൽ നിന്ന് സ്വീകരിച്ചു. വൈറസിനെ കീഴ്പെടുത്താനുള്ള വഴികളിൽ ഒന്നാണ് വാക്സിനേഷൻ. നിങ്ങൾ വാക്സീൻ സ്വീകരിക്കുന്നതിന് യോഗ്യരെങ്കിൽ എത്രയും പെട്ടെന്ന് എടുക്കുക’– വാക്സീൻ റജിസ്റ്റർ ചെയ്യാനുള്ള കോവിൻ വെബ്സൈറ്റിന്റെ ലിങ്ക് കൂടി പങ്കുവച്ച് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ന് പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്. വാക്‌സിന്‍ വിതരണവുമായി ബന്ധപ്പെട്ട സുപ്രധാനമായ തീരുമാനങ്ങള്‍ ഇന്നുണ്ടായേക്കും. പ്രായഭേദമന്യേ വാക്‌സിന്‍ എല്ലാവര്‍ക്കും നല്‍കണമെന്നതാണ് പ്രധാനപ്പെട്ട ആവശ്യം. അതുമാത്രമല്ല സംസ്ഥാനങ്ങള്‍ക്ക് വിതരണം ചെയ്യുന്ന വാക്‌സിന്റെ അളവ് വര്‍ധിപ്പിക്കണമെന്ന ആവശ്യവും മുന്നോട്ട് വെച്ചിട്ടുണ്ട്. 


'
Reactions