Hot Posts

6/recent/ticker-posts

പ്രധാനമന്ത്രി വാക്സീന്‍ നിര്‍മാതാക്കളുടെ യോഗം വിളിച്ചു - BMTV




ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി കോവിഡ് വാക്സീന്‍ നിര്‍മാതാക്കളുടെ യോഗം വിളിച്ചു. ഇന്ന് വൈകിട്ട് ആറിന് വിഡിയോ കോൺഫറൻസ് വഴി ചേരുന്ന യോഗത്തില്‍ ആരോഗ്യമേഖലയിലെ പ്രമുഖര്‍ പങ്കെടുക്കും. 18 വയസ് കഴിഞ്ഞവര്‍ക്ക് വാക്സീന്‍ നല്‍കുന്ന പശ്ചാത്തലത്തിലാണ് യോഗം. ഉല്‍പാദനം, വിതരണം, വില തുടങ്ങിയ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും. മേയ് ഒന്ന് മുതലാണ് രാജ്യത്ത് 18 വയസ്സിനു മുകളിലുള്ളവർക്ക് വാക്സീൻ നൽകുന്നത് ആരംഭിക്കുക.
Reactions