Hot Posts

6/recent/ticker-posts

തന്റെ പ്രിയപ്പെട്ട സൂപ്പര്‍ സ്റ്റാര്‍ ആരെന്ന് വെളുപ്പെടുത്തി മഞ്ജു വാര്യര്‍ - BMTV




മലയാളികളുടെ പ്രിയപ്പെട്ട് നടിയാണ് മഞ്ജു വാര്യര്‍. 1995-ൽ പുറത്തിറങ്ങിയ സാക്ഷ്യം എന്ന ചിത്രത്തിലൂടെയാണ് മഞ്ജു സിനിമ ലോകത്ത് എത്തുന്നത്. തന്റെ 18-മത്തെ വയസ്സിൽ സല്ലാപം  എന്ന ചിത്രത്തിലെ നായികാ കഥാപത്രം അവതരിപ്പിച്ച് ശ്രദ്ധേയയായി. അതിനു ശേഷം ഏകദേശം 20 ഓളം മലയാള സിനിമകളിൽ മൂന്ന് വർഷത്തെ കാലയളവിൽ വ്യക്തിത്വമുള്ള ഒട്ടേറെ നായികാ കഥാപാത്രങ്ങളിലൂടെ മഞ്ജു പ്രേക്ഷകരെയും സഹപ്രവർത്തകരെയും ഒരു പോലെ വിസ്മയിപ്പിച്ചു. ഈ പുഴയും കടന്ന് എന്ന ചിത്രത്തിലെ അഭിനയത്തിന് മഞ്ജുവിന് മികച്ച അഭിനേത്രിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ചു. 1999-ൽ കണ്ണെഴുതി പൊട്ടൂം തൊട്ട് എന്ന ചിത്രത്തിലെ അഭിനയത്തിന് ദേശീയ ജൂറിയുടെ പ്രത്യേക പരാമർശവും ലഭിച്ചു. നടൻ ദിലീപുമായിട്ടുള്ള വിവാഹത്തിനു ശേഷം മഞ്ജു വാര്യർ സിനിമ അഭിനയം നിർത്തി. 
സിനിമയിലേക്കുളള തിരിച്ചുവരവില്‍ ശ്രദ്ധേയ ചിത്രങ്ങളും കഥാപാത്രങ്ങളും ചെയ്ത് മുന്നേറിയ താരമാണ് മഞ്ജു വാര്യര്‍. റോഷന്‍ ആന്‍ഡ്രൂസ് ചിത്രം ഹൗ ഓള്‍ ആര്‍ യൂവിലൂടെ തിരിച്ചെത്തിയ താരം തുടര്‍ന്നും വ്യത്യസ്ത തരം സിനിമകളുടെ ഭാഗമായി. സൂപ്പര്‍താരങ്ങളുടെയും യുവതാരങ്ങളുടെയുമെല്ലാം സിനിമകളില്‍ അഭിനയിച്ചിരുന്നു മഞ്ജു. നായികാ വേഷങ്ങള്‍ക്കൊപ്പം തന്നെ കേന്ദ്ര കഥാപാത്രമായുളള സിനിമകളുടെയും ഭാഗമായി താരം. താരത്തിന്റെ വിശേഷങ്ങൾ അറിയാൻ പ്രേക്ഷകർക്ക് ഏറെ താൽപര്യമാണ്. ഇപ്പോൾ  ശ്രദ്ധേയമാക്കുന്നത്  താരം തന്റെ  ജീവിതത്തിലെ സൂപ്പര്‍ സ്റ്റാര്‍ ആരാണ് പറയുന്നതാണ്.

തീര്‍ച്ചയായും അമ്മ തന്നെയാണ് എന്റെ ജീവിതത്തിലെ സൂപ്പര്‍ സ്റ്റാര്‍. സ്തനാര്‍ബുദം വന്നപ്പോള്‍ അമ്മ മന:ശക്തികൊണ്ടാണ് അതിനെ തരണം ചെയ്തത്. അതിനുശേഷം പഴയതിലും സന്തോഷവതിയായും പഴയതിലും സുന്ദരമായും ജീവിതത്തിലേക്ക് തിരിച്ചു വന്നു അമ്മ. അച്ഛന്‍ ഞങ്ങളെ വിട്ടുപോയപ്പോഴും അമ്മ കരുത്തോടെ നേരിട്ടു. അച്ഛനും അമ്മയും ഒരുമിച്ചല്ലാതെ ഒരിക്കലും ഞാന്‍ കണ്ടിട്ടില്ല. എന്ത് കാര്യത്തിനും എവിടെ പോവാനും രണ്ടുപേരും ഒരുമിച്ചായിരുന്നു. അങ്ങനെയൊരാള്‍ പെട്ടെന്ന് നമ്മളെ വിട്ടു പൊയ്ക്കഴിയുമ്പോള്‍ ഏതൊരാളും തളര്‍ന്നു പോവും. അച്ഛനില്ലാത്ത വീടും ജീവിതവും എനിക്കും ചിന്തിക്കാന്‍ പറ്റിയിരുന്നില്ല. അതിനുശേഷം അമ്മ ഒറ്റയ്ക്കാണല്ലോ എന്ന ചിന്ത എന്നെ സങ്കടപ്പെടുത്താന്‍ തുടങ്ങിയിരുന്നു. പക്ഷേ എന്നെ വിഷമിപ്പിക്കാതിരിക്കാനാവാം അമ്മ തന്നെ സ്വയം ഇഷ്ടമുള്ള കാര്യങ്ങള്‍ കണ്ടെത്തി അതില്‍ മുഴുകി. സന്തോഷവതിയായി കരുത്തോടെ മുന്നോട്ടുപോയി. അമ്മയങ്ങനെ ആക്ടീവായി ഇരിക്കുന്നതു കാണുമ്പോള്‍, സ്‌ന്തോഷത്തോടെ ഇരിക്കുന്നു എന്നറിയുമ്പോള്‍ എനിക്ക് ദൂരസ്ഥലങ്ങളില്‍ പോലും ഷൂട്ടിങ്ങിന് പോകാന്‍ പറ്റുന്നുണ്ട്. ഇപ്പോ അമ്മ ചെയ്യുന്ന ഓരോ പുതിയ കാര്യങ്ങളും കൗതുകത്തോടെയും അത്ഭുതത്തോടെയും ആരാധനയോടെയും നോക്കിക്കൊണ്ടിരിക്കുന്ന കുട്ടിയാണ് ഞാന്‍. 


Reactions