Hot Posts

6/recent/ticker-posts

മോദി താടി നീട്ടിയതല്ലാതെ വേറൊന്നും കൂട്ടിയില്ല; എംബി രാജേഷ് - BMTV




പാലക്കാട്: കോവിഡ് രണ്ടാംതരംഗം തീര്‍ത്ത പ്രതിസന്ധിയില്‍ ഓക്‌സിജന്‍ ലഭ്യത ഉറപ്പുവരുത്താന്‍ സാധിക്കാത്തതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കുറ്റപ്പെടുത്തി സിപിഎം നേതാവ് എംബി രാജേഷ് രം​ഗത്ത്. ഓക്‌സിജന്‍ ഉത്പാദനം വര്‍ധിപ്പിക്കാന്‍ പാര്‍ലമെന്ററി സമിതി കഴിഞ്ഞ നവംബറില്‍ നിര്‍ദേശിച്ചിട്ടും കേന്ദ്രം ആവശ്യമായ നടപടികള്‍ സ്വീകരിച്ചില്ലെന്നും രാജേഷ് കുറ്റപ്പെടുത്തി. കഴിഞ്ഞ അഞ്ച് മാസം മോദി താടി നീട്ടിയതല്ലാതെ വേറൊന്നും കൂട്ടിയില്ലെന്നും അദ്ദേഹം പരിഹസിച്ചു. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് പ്രതികരണം. 

ആയിരങ്ങള്‍ പ്രാണവായു കിട്ടാതെ മരിച്ച ശേഷമാണ് പിഎം കെയേഴ്‌സ് ഫണ്ടുപയോഗിച്ച് 551 പ്ലാന്റുകള്‍ ആരംഭിക്കാന്‍ മോദി ഇന്നലെ ഉത്തരവിട്ടത്. പണമുണ്ടായിട്ടും നവംബറില്‍ തന്നെ പാര്‍ലിമെന്ററി സമിതി പറഞ്ഞിട്ടും താടീ വാല അന്നനങ്ങിയില്ല. പൂനാ വാലക്ക് കൊള്ളലാഭമുണ്ടാക്കാന്‍ കാത്തിരിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Reactions