കൊച്ചി: മകളുടെ ദുരൂഹമരണത്തിന് പിന്നാലെ നാടുവിട്ട സനുമോഹന്‍ കര്‍ണാടകയില്‍ പിടിയില്‍. സനുമോഹനെ പോലീസ് സംഘം കര്‍ണാടകയിലെ കൊല്ലൂരിന് സമീപത്തുനിന്ന് അറസ്റ്റ് ചെയ്തതായാണ് വിവരം.
സനുമോഹനെ കേരള പോലീസ് പിടികൂടിയതായി കര്‍ണാടക പോലീസ് പറഞ്ഞു. സനുമോഹനെ കൊച്ചി പോലീസ് കര്‍ണാടകയില്‍ വിശദമായി ചോദ്യംചെയ്തുവരികയാണെന്നാണ് വിവരം. എന്നാല്‍ കൊച്ചി സിറ്റി പോലീസ് ഇക്കാര്യത്തില്‍ സ്ഥിരീകരണം നല്‍കിയിട്ടില്ല. അല്പസമയം കൂടി കാത്തിരിക്കാനും വൈകാതെ വെളിപ്പെടുത്താമെന്നുമായിരുന്നു കൊച്ചി പോലീസിന്റെ പ്രതികരണം. രണ്ടാഴ്ചയോളം തമിഴ്‌നാട് കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഇതിനിടെയാണ് ഇയാൾ കർണാടക കൊല്ലൂരിലെ ലോഡ്ജിൽ ഏപ്രിൽ 10 മുതൽ 16 വരെ താമസിച്ചതായി വ്യക്തമായത്.
ലോഡ്ജിൽ വെള്ളി പകൽ 11.30 വരെ ഉണ്ടായിരുന്നതു സനു മോഹൻ ആണെന്നു സ്ഥിരീകരിച്ചതായി സിറ്റി പൊലീസ് കമ്മിഷണർ സി.എച്ച്. നാഗരാജു പറഞ്ഞു. പിന്നീട്, ഇയാൾ വനമേഖലയലിലേക്കു കടന്നതായുള്ള സൂചനയെത്തുടർന്ന് ഇതു കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയിരുന്നു.
