Hot Posts

6/recent/ticker-posts

എന്തുകൊണ്ടാണ് ബിഗ് സ്ക്രീനില്‍ ഭാര്യയെ ചുംബിക്കാത്തത്? കാരണം വെളുപ്പെടുത്തി അഭിഷേക് ബച്ചൻ - BMTV




ബോളിവുഡിലെ ക്യൂട്ട് റൊമാന്റ്റിക്ക് കപ്പിൾസാണ് അഭിഷേക് ബച്ചനും ഐശ്വര്യ റോയിയും. ഇരുനരുടെയും14–ാം വിവാഹ വാർഷികമായിരുന്നു ഇന്നലെ.  2007 ഏപ്രിൽ 20നായിരുന്നു ഇവരുടെ വിവാഹം. 2009ൽ ഒപ്ര വിൻഫ്രിയുടെ ഷോയിൽ ഇരുവരും ഒരുമിച്ച് പങ്കെടുത്തിരുന്നു. ഈ അഭിമുഖത്തിൽ ഇരുവരും പറഞ്ഞ കാര്യങ്ങൾ പതിനാലാം വിവാഹ വാർഷികത്തിൽ ഒരിക്കൽ കൂടി ഓർക്കുകയാണ് ആരാധകർ. 

എന്തുകൊണ്ടാണ് നിങ്ങൾ ഒരിക്കലും ക്യാമറയ്ക്കു മുന്നിൽ ചുംബിക്കാത്തത് എന്നായിരുന്നു ഐശ്വര്യയോട് വിൻഫ്രിയുടെ ചോദ്യം.  ‘നിങ്ങളൊരിക്കലും ക്യാമറയ്ക്കു മുന്നിൽ ചുംബിച്ചിട്ടില്ലെന്നാണ് ഞാൻ മനസ്സിലാക്കുന്നത്.’–ഒപ്ര വിൻഫ്രി പറഞ്ഞു. അൽപനേരം നിശബ്ദരായി ഇരുന്ന ശേഷം അഭിഷേകിനോട് ഐശ്വര്യ പറഞ്ഞു. ‘Go On Baby’. തുടർന്ന് അഭിഷേക് ഐശ്വര്യയുടെ കവിളിൽ ക്യാമറയ്ക്കു മുന്നില്‍ വച്ചു ചുംബിച്ചു. സ്ക്രീനിലെ ചുംബനങ്ങളെ കുറിച്ച് അഭിഷേക് പറഞ്ഞത് ഇങ്ങനെ: ‘പാശ്ചാത്യ നാടുകളിലേതുപോലെ അത്രയേറെ തുറന്ന സമീപനമല്ല ഇന്ത്യയിലുള്ളത്. അപൂർവമായാണ് അത്തരം രംഗങ്ങളുണ്ടാകുന്നത്. ശരാശരി ഇന്ത്യൻ പ്രേക്ഷകൻ സ്ക്രീനിൽ ചുംബനരംഗം കാണാൻ ആഗ്രഹിക്കുന്നില്ലെന്നാണ് മനസ്സിലാകുന്നത്. പാശ്ചാത്യ സിനിമകളിൽ ഒരു സ്ത്രീയും പുരുഷനും പ്രണയത്തിലാകുമ്പോൾ അവിടെ ചുംബനം പ്രധാന ഘടകമായി വരുന്നു. എന്നാൽ ഇന്ത്യൻ സിനിമയുടെ രീതി അങ്ങനെയല്ല. ഇവിടെ പ്രണയരംഗങ്ങൾ മിക്കവാറും ഒരുഗാനത്തിലേക്ക് ചുരുങ്ങും. പാട്ടിലൂടെയും നൃത്തത്തിലൂടെയും ആ പ്രണയം ഞങ്ങൾ മനോഹരമാക്കും. ’– അഭിഷേക് പറഞ്ഞു. വിവാഹ വാർഷികത്തോടനുബന്ധിച്ച് ഓപ്ര വാൻഫ്രിക്ക് നൽകിയ അഭിമുഖത്തിന്റെ വിഡിയോ വീണ്ടും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. 
ഏതാനും സിനിമകളിൽ മാത്രമാണ് അഭിഷേക് ബച്ചനും ഐശ്വര്യ റോയിയും ഒരുമിച്ച് എത്തിയത്. റിലീസാകുന്നതിന് മുൻപ് തന്റെ ഒരു സിനിമയും കാണാൻ ഐശ്വര്യക്ക് താത്പര്യമില്ലെന്നും അഭിഷേക് പറഞ്ഞു. 
Reactions