Hot Posts

6/recent/ticker-posts

മലയാളികൾക്ക് വിഷു ആശംസകൾ നേർന്ന് രാഷ്ട്രപതിയും പ്രധാനമന്ത്രിയും - BMTV




ന്യൂഡൽഹി : ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് വിഷു ആശംസകള്‍ നേര്‍ന്ന് രാഷ്ട്രപതി റാംനാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്ര മോദിയും. വിഷു എല്ലാവര്‍ക്കും ആരോഗ്യവും സമാധാനവും സമൃദ്ധിയും നല്‍കട്ടെയെന്ന് രാഷ്ട്രപതി ആശംസിച്ചു.

‘വിഷുവിന്റെ മംഗള വേളയിൽ കേരളത്തിലെ എല്ലാ സഹോദരീ സഹോദരന്മാർക്കും ലോകമെമ്പാടുമുള്ള മലയാളികൾക്കും ഞാൻ  ശുഭാശംസകൾ നേരുന്നു. ഈ സന്തോഷകരമായ ഉത്സവം എല്ലാവരുടെയും ജീവിതത്തിൽ നല്ല ആരോഗ്യവും സമാധാനവും സമൃദ്ധിയും പ്രദാനം ചെയ്യട്ടെന്നാണ് രാഷ്ട്രപതി ട്വിറ്ററിൽ കുറിച്ചുത്. എല്ലാ കേരളീയർക്കും എന്റെ ഹൃദയം നിറഞ്ഞ വിഷു ആശംസകൾ. ലോകമെമ്പാടുമുള്ള മലയാളികൾക്കും ഞാൻ വിഷു ആശംസകൾ നേരുന്നു. ഈ പുതുവർഷം നിങ്ങൾക്കേവർക്കും ആയുരാരോഗ്യവും സന്തോഷവും തരുന്നതാകട്ടെ എന്ന് പ്രധാനമന്ത്രിയും ട്വിറ്ററിൽ കുറിച്ചു.
Reactions