മലപ്പുറം: ജില്ലയിൽ കോവിഡ് കേസുകൾ കൂടി വരുന്ന പശ്ചാത്തലത്തിൽ 8 തദ്ദേശ സ്ഥാപനങ്ങളുടെ പരിധിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചതായി
കലക്ടർ കെ.ഗോപാലകൃഷ്ണൻ പറഞ്ഞു. കൊണ്ടോട്ടി നഗരസഭ, ചീക്കോട്, ചെറുകാവ്, പുളിക്കൽ, പള്ളിക്കൽ, മൊറയൂർ, മംഗലം, പോരൂർ പഞ്ചായത്തുകളിലാണ് 144 പ്രഖ്യാപിച്ചത്. ഇന്ന് രാത്രി 9 മുതൽ പ്രാബല്യത്തിലാകും. 30 വരെയോ മറ്റൊരു ഉത്തരവുണ്ടാകുന്നതു വരെയോ നിരോധനാജ്ഞ തുടരും. ഈ പ്രദേശങ്ങളിൽ 30 ശതമാനം പോസിറ്റിവിറ്റി നിരക്കോടെ 60ൽ കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിലാണ് നടപടിയെന്ന് ഉത്തരവിൽ പറയുന്നു.
