Hot Posts

6/recent/ticker-posts

പാലായിൽ ജോസ് കെ. മാണിക്ക് ജയമുറപ്പ്; ഭൂരിപക്ഷം 18500 വോട്ടുകളെന്ന് സിപിഎം



കോട്ടയം: ജോസ് കെ. മാണിയും മാണി സി. കാപ്പനും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന പാലായിൽ ജോസ് കെ. മാണി 18,500 വോട്ടുകളുടെ ഭൂരിപക്ഷം നേടുമെന്ന് സിപിഎം ജില്ലാ കമ്മിറ്റി സംസ്ഥാന നേതൃത്വത്തിനു പ്രാഥമിക റിപ്പോർട്ട് നൽകി. സിപിഎം സിറ്റിങ് സീറ്റായ ഏറ്റുമാനൂരിൽ പാർട്ടി മുൻ ജില്ലാ സെക്രട്ടറി കൂടിയായ വി.എൻ. വാസവന് 10000 വോട്ടുകളുടെ ഭൂരിപക്ഷമാണ് സിപിഎം പ്രതീക്ഷിക്കുന്നത്.  

പോളിങ്ങിന്റെ പിറ്റേന്ന് ബൂത്തുകളിൽ നിന്നുള്ള വോട്ടിന്റെ കണക്കുകൾ ഏകീകരിച്ചാണ് 18,500 വോട്ടുകളുടെ ഭൂരിപക്ഷം സിപിഎം കണക്കു കൂട്ടിയത്. കഴിഞ്ഞ ദിവസം മാധ്യമങ്ങളെ കണ്ട ജോസ് കെ. മാണിയും ഭൂരിപക്ഷം എത്രയെന്ന് പറഞ്ഞിട്ടില്ല. എൽഡിഎഫിന് അനൂകൂലമായ ജനവിധിയാണ് പാലായിൽ ഉണ്ടായതെന്ന് സിപിഎം ജില്ലാ ആക്ടിങ് സെക്രട്ടറി എ.വി. റസൽ പറഞ്ഞു. പാലായിൽ നിരവധി അനുകൂല ഘടകങ്ങളുണ്ട്. സിപിഎം, കേരള കോൺഗ്രസ് എം വോട്ടുകൾ ഇക്കുറി ഒത്തു ചേർന്നു. പാർട്ടി ചെയർമാൻ മത്സരിച്ചതും ഗുണമായി, റസൽ പറഞ്ഞു. 



എന്നാൽ പാലായിൽ നല്ല ഭൂരിപക്ഷത്തിൽ ജയിക്കുമെന്നു ജോസ് കെ. മാണി പറഞ്ഞു. സിപിഎം നടത്തിയ കണക്കെടുപ്പു സംബന്ധിച്ച് അറിവില്ല. കേരള കോൺഗ്രസ് എം കണക്കെടുപ്പ് നടത്തിയിട്ടില്ലെന്നും ജോസ് കെ. മാണി പറഞ്ഞു. 


'
Reactions