തൃശൂർ: തൃശൂർ പൂരത്തിൽ പങ്കെടുക്കാൻ കോവിഡ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. 45 വയസ്സിന് മുകളിൽ പ്രായമുള്ളവർ വാക്സീൻ എടുത്തതിന്റെ സർട്ടിഫിക്കറ്റും 45 വയസ്സിൽ താഴെ പ്രായമുള്ളവർ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റും കരുതണം. തൃശൂരിൽ ആരോഗ്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം.
ഈ നില തുടർന്നാൽ പുതിയ കേസുകളുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടാകും. നിലവിൽ രാജ്യത്തെ പ്രതിദിന കേസുകളിൽ രണ്ടാമതാണു കേരളം.
