തിരുവനന്തപുരം: തിരുവനന്തപുരത്ത് വച്ച് നടന്ന ഏഴാമത് ഇന്റർനാഷണൽ മീഡിയ സിറ്റി ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ ശരത്ചന്ദ്രൻ വയനാട് സംവിധാനം ചെയ്ത ദി ഷോക്ക് നു രണ്ട് അവാർഡുകൾ ലഭിച്ചു. മികച്ച നടനായി അബുസലിംമും, മികച്ച സാമൂഹ്യപ്രതിബദ്ധതയുള്ള ചിത്രത്തിന്റെ സംവിധായകനായി ശരത്ചന്ദ്രൻ വയനാടും തിരഞ്ഞെടുക്കപ്പെട്ടു. അവസാന റൗണ്ടിലേക്ക് തിരഞ്ഞെടുക്കപ്പെട്ട 125 ചിത്രങ്ങളിൽ നിന്നാണ് ദി ഷോക്കിനു പുരസ്കാരങ്ങൾ ലഭിച്ചത്.
നേരത്തെ കോഴിക്കോട് സൗഹൃദവേദിയുടെ ഷോർട്ട് ഫിലിം ഫെസ്റ്റിവലിലും മികച്ച സാമൂഹ്യപ്രതിബദ്ധതയുള്ള ചിത്രത്തിന്റെ സംവിധായകനായി ശരത് ചന്ദ്രൻ വയനാട് തെരഞ്ഞെടുക്കപ്പെട്ടിരുന്നു, കൂടാതെ ആർട്ട് മെയിറ്റസ് യു എ ഇ യുടെ ഇന്റർനാഷണൽ ഷോർട് ഫിലിം ഫെസ്റ്റിവെലിലും പ്രധാനപ്പെട്ട മൂന്ന് അവാർഡുകൾ ദി ഷോക്കിനു ലഭിച്ചിരുന്നു. എം ആർ പ്രോഡഷൻസിന്റെ ന്റെ ബാനറിൽ മുനീർ ടി കെ, റഷീദ് എം പി എന്നിവർ ചേർന്ന് നിർമ്മിച്ച ഈ ചിത്രത്തിന്റെ ക്യാമറ പ്രശസ്ത ക്യാമറാമാൻ പോൾ ബത്തേരിയാണ് നിർവഹിച്ചത്. പിറന്ന മണ്ണിൽ തന്റെ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടെങ്കിലും അവരുടെ ഓർമ്മകൾ അലിഞ്ഞു ചേർന്ന ആ മണ്ണിനെ നെഞ്ചോട് ചേർത്ത് അവരെ തേടിയലയുന്ന ഒരു പിതാവിന്റെ ജീവിതമാണ് ദി ഷോക്കിന്റെ ഇതിവൃത്തം...... വയനാട്ന്റെ പ്രിയ താരം അബു സലിം ആണ് ദി ഷോക്കിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത് ... കൂടെ അമേയ, ധനേഷ് ദാമോദർ,റിയാസ് വയനാട്, ലെന, സന്തോഷ് കുട്ടീസ്,ഷീന നമ്പ്യാർ, മുനീർ, സിൻസി, മുസ്തഫ, ഷാജി,മാരാർ, ജയരാജ് മുട്ടിൽ എന്നിവരും മറ്റു വേഷങ്ങളിൽ എത്തിയിരുന്നു.
