Hot Posts

6/recent/ticker-posts

കോട്ടയം ജില്ലയില്‍ 442 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 437 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്.

കോട്ടയം ജില്ലയില്‍ 442 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 437 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ ഒരു ആരോഗ്യ പ്രവർത്തകനും ഉൾപ്പെടുന്നു.

സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ അഞ്ച് പേരും രോഗബാധിതരായി. പുതിയതായി 5742 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.ടെസ്റ്റ് പോസിറ്റിവിറ്റി 7. 69 ശതമാനമാണ്. 

രോഗം ബാധിച്ചവരില്‍ 194 പുരുഷന്‍മാരും 200 സ്ത്രീകളും 48 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 97 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

605 പേര്‍ രോഗമുക്തരായി. 4650 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 189808 പേര്‍ കോവിഡ് ബാധിതരായി. 183600 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 31500 പേര്‍ ക്വാറന്‍റയിനില്‍ കഴിയുന്നുണ്ട്.


രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ


കോട്ടയം - 46


ചങ്ങനാശേരി- 22


ഏറ്റുമാനൂർ -21


കൂരോപ്പട - 20


പനച്ചിക്കാട്, തൃക്കൊടിത്താനം-18


ഈരാറ്റുപേട്ട, വിജയപുരം-12


കുമരകം, അയ്മനം-11


തിടനാട്, മാഞ്ഞൂർ, വാകത്താനം, കുറിച്ചി - 10


കറുകച്ചാൽ, കിടങ്ങൂർ, പാലാ - 9


എലിക്കുളം, വാഴപ്പള്ളി - 8


വെള്ളാവൂർ, തലയാഴം, നീണ്ടൂർ, അതിരമ്പുഴ, മാടപ്പള്ളി - 7


എരുമേലി, പള്ളിക്കത്തോട്, രാമപുരം, പാമ്പാടി, മീനടം - 6


തിരുവാർപ്പ്, വൈക്കം,ഉഴവൂർ, അയർക്കുന്നം, ആർപ്പൂക്കര, കരൂർ - 5


മീനച്ചിൽ, കങ്ങഴ, ഉദയനാപുരം, പുതുപ്പള്ളി, കാഞ്ഞിരപ്പള്ളി, ചിറക്കടവ്, ചെമ്പ് - 4


മുണ്ടക്കയം, മൂന്നിലവ്, പൂഞ്ഞാർ, കടുത്തുരുത്തി, തലനാട് - 3


തലയോലപ്പറമ്പ്, വെളിയന്നൂർ, വെച്ചൂർ, പായിപ്പാട്, കോരുത്തോട്, മുളക്കുളം, മണർകാട്, മേലുകാവ് - 2


കാണക്കാരി, തീക്കോയി, നെടുംകുന്നം, കുറവിലങ്ങാട്, തലപ്പലം,

ഭരണങ്ങാനം, മുത്തോലി, കല്ലറ,ടി വി പുരം, കൊഴുവനാൽ,

മറവന്തുരുത്ത്, മണിമല, ഞീഴൂർ, പാറത്തോട് - 1

Reactions