Hot Posts

6/recent/ticker-posts

കോവിഡ് കാലത്തെ രക്തക്ഷാമം പരിഹരിക്കാൻ രക്തദാന ക്യാമ്പുകളുമായി അർച്ചന വിമൻസ് സെൻ്റർ

 

കടുത്തുരുത്തി: കോവിഡ് കാലത്ത് രക്തദാതാക്കളെ കിട്ടാനില്ലാതെ രോഗികളും ബന്ധുക്കളും ബുദ്ധിമുട്ടനുഭവിക്കുന്ന സാഹചര്യത്തിൽ വിവിധ പ്രദേശങ്ങളിലായി സന്നദ്ധ രക്തദാന ക്യാമ്പുകളുമായി ഒബ്ലേറ്റ് മിഷനറീസ് ഓഫ് മേരി ഇമാക്കുലേറ്റിന്റെ  സാമൂഹിക ക്ഷേമ വിഭാഗമായ  അർച്ചന വിമൻസ് സെന്റർ.  പാലാ ബ്ലഡ് ഫോറവുമായി സഹകരിച്ചാണ് രക്തദാന ക്യാമ്പുകൾ സംഘടിപ്പിച്ചിരിക്കുന്നത്. കേരളാ സ്റ്റേറ്റ്  എയ്ഡ്സ്  കൺട്രേൾ സൊസൈറ്റി, ജില്ലാ ആരോഗ്യ വകുപ്പ്, നാഷണൽ ഹെൽത്ത്  മിഷൻ, കടുത്തുരുത്തി ജനമൈത്രി പോലീസ്, തെള്ളകം  മാതാ ബ്ലെഡ് ബാങ്ക്  എന്നിവരുടെ സഹകരണത്തോടെയാണ്  രക്തദാന ക്യാമ്പുകൾ നടത്തുന്നത്. 

കടുത്തുരുത്തി കടപ്പൂരാൻ ഓഡിറ്റോറിയത്തിൽ അർച്ചന വിമൻസ് സെൻ്റർ ജീവൻ സമൃത്തി കോർഡിനേറ്റർ മിസ് മറിയാമ്മ ജോസഫിന്റെ  അദ്ധ്യക്ഷതതയിൽ ചേർന്ന യോഗത്തിൽ കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി  ക്യാമ്പിന്റെ ഔദ്യോഗിക ഉദ്ഘാടനം നടത്തി.  കടുത്തുരുത്തി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈനമ്മ ഷാജു മുഖ്യപ്രഭാഷണം നടത്തി. ജില്ലാ മാസ് മീഡിയാ ഓഫീസർ ഡോമി ജോൺ,  പാലാ ബ്ലഡ് ഫോറം ജനറൽ കൺവീനർ ഷിബു തെക്കേമറ്റം, കടുത്തുരുത്തി  ജനമൈത്രി പോലീസ് സി ആർ ഓ എം . എസ് തിരുമേനി, പ്രോജക്ട് മാനേജർ  പോൾസൺ കൊട്ടാരത്തിൽ, ഡോക്ടർ സിൽവിയ,  റെജിമോൾ , റീജിയൺ ലിഡർ റ്റീനു ഫ്രാൻസീസ് തുടങ്ങിയവർ പ്രസംഗിച്ചു. 

തെള്ളകം മാതാ ബ്ലഡ് ബാങ്ക് ടീമാണ് ക്യാമ്പ് നയിച്ചത്. സീനിയർ പ്രോഗ്രാം ഓഫീസർ ഷൈനി ജോഷി,  അമല മാത്യു, ആർ പ്രതിഭ, സാലി ജോജി, ഷീജ സജി, ബിൻസി ബിജു, ആശ ജിജി, ലിസി ബെന്നി, ജോയിസ് മാത്യു, ജിബിൻ ജോഷി എന്നിവർ ക്യാമ്പിന് നേതൃത്വം നല്കി.

കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ സർക്കാർ നിർദ്ദേശങ്ങൾക്ക് വിധേയമായി തിരഞ്ഞെടുക്കപ്പെട്ട അൻപതോളം പേർ    രക്തദാന ക്യാമ്പിൽ  പങ്കാളികളായി.

ജില്ലയിലെ വിവിധ പ്രദേശങ്ങളിലായി പത്തോളം ക്യാമ്പുകളാണ് പാലാ ബ്ലഡ് ഫോറവുമായി സഹകരിച്ച്‌ അർച്ചന വിമൻസ് സെൻ്റർ കോവിഡു കാലത്ത്  സംഘടിപ്പിച്ചിരിക്കുന്നതെന്ന് സെന്റർ ഡയറക്ടർ മിസ് ത്രേസ്യാമ്മ മാത്യുവും ബ്ലഡ് ഫോറം ജനറൽ കൺവീനർ ഷിബു തെക്കേറ്റവും പറഞ്ഞു.

Reactions