പാലാ: ജനറൽ ആശുപത്രിക്ക് ഓക്സിജൻ പ്ലാൻ്റ് എത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ
പി.എം.കെയേഴ്സ് ഫണ്ടിൽ നിന്നും പാലാ ഗവൺമെന്റ് ഹോസ്പിറ്റലിന് അനുവദിച്ച ഓക്സിജൻ പ്ലാന്റുകൾ രണ്ട് വാഹനങ്ങളിലായി ഇന്നലെ പാലായിൽ എത്തിച്ചേർന്നു. ഓക്സിജൻ ക്ഷാമം പരിഹരിക്കാൻ ഇത് വലിയൊരു സഹായകരമാകുമെന്നും യുദ്ധകാല അടിസ്ഥാനത്തിൽ ഇതിന്റെ പ്രവർത്തനങ്ങൾ ആരംഭിക്കണമെന്നും ബിജെപി മണ്ഡലം പ്രസിഡന്റ് ജി.രൺജിത്ത് ആവശ്യപ്പെട്ടു.