മൂൺഷോട്ട് എന്റർടെയ്ൻമെന്റിന്റെ ബാനറിൽ സന്തോഷ് ടി കുരുവിള നിർമ്മിച്ച് രതീഷ് ബാലകൃഷ്ണൻ പൊതുവാൾ സംവിധാനം ചെയ്ത ‘ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ 5.25’ എന്ന ചിത്രം പ്രേക്ഷക ശ്രദ്ധനേടിയിരുന്നു. സൗബിൻ ഷാഹിറും സുരാജ് വെഞ്ഞാറമൂടും കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ചിത്രത്തിന് മികച്ച പ്രേക്ഷക നിരൂപക പ്രതികരണമാണ് ലഭിച്ചത്. ഇപ്പോൾ പുറത്ത് വരുന്ന വാർത്ത
ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന് രണ്ടാം ഭാഗമൊരുങ്ങുന്നു എന്നാണ്. ‘ഏലിയൻ അളിയന്‍’ എന്ന് പേരിട്ടിരിക്കുന്ന രണ്ടാം ഭാഗം രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ തന്നെ സംവിധാനം ചെയ്യുന്നു. മൂൺഷോട്ട് എന്റർടെയ്ൻമെന്റിന്റെ ബാനറിൽ സന്തോഷ് ടി. കുരുവിളയാണ് നിർമാണം. സിനിമയുടെ മറ്റ് വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
| വീഡിയോ കാണാന്‍ ക്ലിക്ക് ചെയ്യൂ |
കെന്റി സിര്‍ഡോ, സൈജു കുറുപ്പ്, മാല പാര്‍വതി, മേഘ മാത്യു എന്നിവരായിരുന്നു ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങളില്‍ അഭിനയിച്ചത്. ആൻഡ്രോയ്ഡ് കുഞ്ഞപ്പനെന്ന റൊബോട്ടായി എത്തിയ സൂരജ് തേലക്കാടും പ്രേക്ഷക മനസില്‍ ഇടം നേടി. സുരാജ് വെഞ്ഞാറമൂടിന് മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം ഈ ചിത്രത്തിലൂടെ ലഭിച്ചിരുന്നു.
ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ തമിഴിലേക്ക് റീമേക്ക് ചെയ്യുന്നുണ്ട്. ഗൂഗിള്‍ കുട്ടപ്പന്‍ എന്നാണ് തമിഴിൽ ചിത്രത്തിന്റെ പേര്. സുരാജ് അവതരിപ്പിച്ച അച്ഛന്റെ റോളില്‍ തമിഴിലെ ഹിറ്റ് സംവിധായകനും അഭിനേതാവുമായ കെ.എസ്. രവി കുമാറാണ് എത്തുന്നത്.


