Hot Posts

6/recent/ticker-posts

ന്യൂനപക്ഷ സ്കോളര്‍ഷിപ്പ് ഉത്തരവിറക്കിയത് യുഡിഎഫെന്ന് ; പാലോളി


തിരുവനന്തപുരം: ന്യൂനപക്ഷ സ്കോളര്‍ഷിപ്പ് ഉത്തരവിറക്കിയത് യുഡിഎഫെന്ന് മുൻമന്ത്രിയും സിപിഎം നേതാവുമായ പാലോളി മുഹമ്മദ് കുട്ടി. അന്ന് ആരും കുറ്റമായി കണ്ടില്ല. പിന്നീട് തിരുത്തിയുമില്ല. കോടതി ഇതിനെ വീതം വയ്പ്പെന്ന രീതിയിലാണ് കണ്ടത്. സ്കോളര്‍ഷിപ്പിൽ മുസ്‌ലിം ഇതര വിഭാഗങ്ങളെയും ഉള്‍പ്പെടുത്തിയത് 100 ശതമാനം ശരിയെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം സ്കോളർഷിപ് സംബന്ധിച്ച ആശങ്കകള്‍ സര്‍ക്കാര്‍ ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്ന് കെ. മുരളീധരന്‍ എംപി പറഞ്ഞു. സര്‍ക്കാരുമായി കോണ്‍ഗ്രസ് ഏറ്റുമുട്ടലിനില്ല. രമ്യമായ പരിഹാരമാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ജനസംഖ്യാനുപാതികമായാണെങ്കിലും അര്‍ഹതപ്പെട്ട വിഭാഗത്തിനു മാത്രമേ സ്‌കോളര്‍ഷിപ്പ് ലഭിക്കുകയുള്ളൂ. കഴിഞ്ഞ കാലങ്ങളില്‍ അങ്ങനെ മാത്രമേ സ്‌കോളര്‍ഷിപ് കൊടുത്തിട്ടുള്ളൂ. പരിവര്‍ത്തിത വിഭാഗങ്ങള്‍ എന്നുപറയുന്നതുതന്നെ വളരെ പാവപ്പെട്ടവരാണ്. പട്ടിണിയില്‍നിന്ന് രക്ഷപെടാന്‍ വേണ്ടി പരിവര്‍ത്തനം ചെയ്യുന്നവരാണ്. അല്ലാതെ മതത്തിന്റെ മേന്‍മ കണ്ടിട്ട് പരിവര്‍ത്തനം ചെയ്യുന്നവരല്ലെന്നും പാലൊളി പറഞ്ഞു.
വീഡിയോ കാണാന്‍ ക്ലിക്ക് ചെയ്യു

ലീഗ് ഉന്നയിക്കുന്നത് രാഷ്ട്രീയ ആരോപണം മാത്രമാണ്. പ്രതിപക്ഷം പറയുന്ന രീതിയില്‍ പരിഹാരം ഉണ്ടാക്കിയാലും അവര്‍ വീണ്ടും പ്രശ്‌നങ്ങളുമായി വരും. ഇടതുപക്ഷ സര്‍ക്കാര്‍ ഉള്ളിടത്തോളം കാലം അവര്‍ പ്രശ്‌നങ്ങള്‍ ഉന്നയിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഹൈക്കോടതിയുടെ ഉത്തരവ് ഒരുതരം വീതംവെപ്പ് ആയിപ്പോയെന്നും അത് ശരിയായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു





Reactions