Hot Posts

6/recent/ticker-posts

പെൺകുട്ടിയുമായി വാട്‌സ്ആപ്പിൽ ചാറ്റ് ചെയ്തെന്ന പേരിൽ മലപ്പുറത്ത് യുവാവിന് മർദ്ദനം !

മലപ്പുറം: . മലപ്പുറം തിരൂരിനടുത്ത് ചെറിയമുണ്ടത്താണ് സദാചാര പൊലീസ് ചമഞ്ഞ് യുവാവിന് നേരെ ആക്രമണം. സൽമാനുൽ ഹാരിസ് എന്ന യുവാവിനെയാണ് ഒരു സംഘം യുവാക്കൾ ആക്രമിച്ചത്. ഒരു പെൺകുട്ടിയുമായി വാട്‌സ്ആപ്പിൽ ചാറ്റ് ചെയ്തെന്നാരോപിച്ചാണ് മർദിച്ചത്.
വീഡിയോ കാണാന്‍ ക്ലിക്ക് ചെയ്യു

ഇയാളെ മർദ്ദിക്കുന്ന ദൃശ്യം മൊബൈൽ ഫോണിൽ പകർത്തി അക്രമി സംഘം പ്രചരിപ്പിക്കുകയും ചെയ്തു. സംഭവത്തിൽ സൽമാനുൽ ഹാരിസിന്റെ അമ്മ സുഹ്റ പൊലീസിലും മുഖ്യമന്ത്രിക്കും പരാതി നൽകിയിട്ടുണ്ട്. മാനസിക വെല്ലുവിളി നേരിടുന്ന മകനെയാണ് ആക്രമിച്ചതെന്ന് സുഹ്റ പരാതിയിൽ ആരോപിച്ചു. ഇന്നലെ നാല് മണിയോടെയാണ് സംഭവം ഉണ്ടായത്. 23 വയസുകാരനാണ് സൽമാനുൽ ഹാരിസ്. പ്രതികൾ പ്രായപൂർത്തിയാവാത്തവരാണെന്നാണ് വിവരം.  







Reactions