Hot Posts

6/recent/ticker-posts

മൈക്കൽ ജാക്സണിന്റെ പ്രേതത്തെയാണ് താൻ വിവാഹം ചെയ്തത്, വിചിത്രവാദവുമായി യുവതി !

മൈക്കൽ ജാക്സന്റെ പ്രേതത്തെയാണ് താൻ വിവാഹം കഴിച്ചതെന്ന് ഒരു സ്ത്രീ. തന്റെ ലേഖനത്തിൽ ആണ് ഇത് അവകാശപ്പെടുന്നത്. കാത്‌ലീൻ റോബർട്ട്സ്, കിംഗ് ഓഫ് പോപ്പിനൊപ്പമുള്ള തന്റെ 'പ്രണയകഥ'യുടെ വിശദമായ വിവരണം ഒരു വെബ്‌സൈറ്റിൽ പങ്കുവെച്ചിട്ടുണ്ട്. അവളുടെ കഥയ്ക്ക് അവൾ പേരിട്ടിരിക്കുന്നത്- മൈ സ്റ്റോറി ഓഫ് ബീയിം​ഗ് ദ വൈഫ് ആൻഡ് ഫിസിക്കൽ മീഡിയം ഓഫ് ദ ​ഗോസ്റ്റ് ഓഫ് മൈക്കൽ ജാക്സൺ (My Story Of Being The Wife And Physical Medium Of The Ghost Of Michael Jackson) എന്നാണ്. അവളുടെ അനുഭവങ്ങൾ കേട്ട ആളുകൾ അവൾക്ക് ഭ്രാന്താണെന്ന് പറയുന്നുവെന്ന് അവൾ പറഞ്ഞു. കാത്‌ലീനിന് ഒരു ടിക് ടോക്കും ഇൻസ്റ്റാഗ്രാം അക്കൗണ്ടും ഉണ്ടായിരുന്നു. അവിടെ മൈക്കിൾ ജാക്‌സണുമായി എങ്ങനെ 'ബന്ധം' ആരംഭിച്ചു എന്നതിനെക്കുറിച്ചുള്ള വിശദാംശങ്ങൾ അവർ പങ്കുവെച്ചിരുന്നു. എന്നാൽ ഇപ്പോൾ, വർദ്ധിച്ച ട്രോളിംഗിന് ശേഷം ആ അക്കൗണ്ടുകൾ അവൾ ഇല്ലാതാക്കി. ബ്ലോഗ് ലേഖനത്തിൽ, മൈക്കിൾ എപ്പോഴും അവളോടൊപ്പമുണ്ടെന്നും വിശ്രമമുറിയിലും കുളിമുറിയിലും പോലും അദ്ദേഹത്തെ കാണാമെന്നും പറയുന്നു. പോപ്പ് രാജാവ് കുക്കികൾ കഴിക്കാൻ ഇഷ്ടപ്പെടുന്നുവെന്നും എന്നാൽ തിരികെ തൊടുന്നത് ഇഷ്ടപ്പെടുന്നില്ലെന്നും അവൾ പറഞ്ഞു. ജാക്സന്റെ പ്രേതം അവളുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടുന്നില്ലെങ്കിലും, അവളോടൊപ്പം നൃത്തം ചെയ്യാനും പാടാനും ഭക്ഷണം കഴിക്കാനും അദ്ദേഹം ഇഷ്ടപ്പെടുന്നുവെന്ന് അവൾ രേഖപ്പെടുത്തി.
വീഡിയോ കാണാന്‍ ക്ലിക്ക് ചെയ്യു

"തിരികെ സ്പർശിക്കുന്നത് അദ്ദേഹത്തിന് ഇഷ്ടമല്ല. ഞാൻ അദ്ദേഹത്തെ ചുംബിക്കുകയോ പ്രണയിക്കാൻ ശ്രമിക്കുകയോ ചെയ്താൽ പേടിപ്പിക്കുന്ന ദർശനങ്ങളാൽ അദ്ദേഹം എന്നെ വിരട്ടുന്നു" അവൾ എഴുതി. അവളുടെ വ്യക്തിത്വവും ചെറിയ കൈകാലുകളും കണ്ടാണ് അദ്ദേഹത്തിന് അവളോട് ഇഷ്ടം തോന്നിയത്. അദ്ദേഹവുമായുള്ള ബന്ധം കാരണം ഓൺലൈനിൽ അവൾ വളരെ പ്രശസ്തയായെന്നും മറ്റ് ദമ്പതികളെപ്പോലെ അവരുടെ ബന്ധത്തിലും കയറ്റിറക്കങ്ങളുണ്ടെന്നും അവൾ കൂട്ടിച്ചേർത്തു. അവളുടെ കഥയെക്കുറിച്ച് സംസാരിക്കാൻ അവൾ ഒരു വീഡിയോ അപ്‌ലോഡ് ചെയ്തു. മൈക്കിൾ ജാക്സന്റെ പ്രേതത്തിന് ഒരു കുട്ടിയുടെ സ്വഭാവമാണെന്നും, അവൾക്ക് 3 വയസ്സുള്ളപ്പോൾ മുതൽ പോപ്പ് രാജാവിന്റെ ഒരു ആരാധികയാണ് താനെന്നും അവൾ വീഡിയോയിൽ വ്യക്തമാക്കിയിട്ടുണ്ട്. "അദ്ദേഹം എന്നെ ഭാര്യയായി തെരഞ്ഞെടുത്തതിൽ എനിക്ക് അഭിമാനം തോന്നുന്നു. ഞങ്ങൾ വിവാഹം കഴിച്ചവരെപ്പോലെയാണ് ജീവിക്കുന്നത്. ഞങ്ങൾക്ക് ഞങ്ങളുടെ ഉയർച്ച താഴ്ചകളുണ്ട്. പക്ഷേ മൈക്കൽ, എനിക്ക് നിന്നെ സ്നേഹിക്കുന്നത് നിർത്താൻ കഴിയില്ല" അവൾ ബ്ലോഗിൽ എഴുതി. 







Reactions