Hot Posts

6/recent/ticker-posts

മുംബൈ പൊലീസിന്റെ നൃത്തം, വൈറൽ ആയി വീഡിയോ !


മുംബൈ: മുംബൈ പൊലീസിലെ ഈ 38 കാരൻ ഇപ്പോൾ ഇന്റ‍നെറ്റിൽ വൈറൽ ആയി മാറിയിരിക്കുകയാണ്. തന്റെ നൃത്തച്ചുവടുകൾകൊണ്ടാണ് ഇപ്പോൾ ഇദ്ദേഹം സോഷ്യൽ മീഡിയ കൈകളിൽ എടുത്തിരിക്കുന്നത്. അമോൽ യശ്വന്ത് കാബ്ലെയാണ് ഈ പോലീസുകാരന്റെ തകർപ്പൻ ഡാൻസ് വീഡിയോ പങ്കുവച്ചത്. നായ​ഗോൺ പൊലീസ് ഹെഡ്ക്വാർട്ടേഴ്സിൽ വച്ച്, ജോലി സമയത്തിന് ശേഷമായിരുന്നു യശ്വന്തിന്റെ നൃത്തം. ഇൻസ്റ്റ​ഗ്രാമിൽ വീഡിയോ വന്നതോടെയാണ് അദ്ദേഹത്തിന്റെ കഴിവുകൾ പുറംലോകമറിയുന്നത്. വീഡിയോ പുറത്ത് വന്നതോടെ നിരവധി ലൈക്കുകളും പോസിറ്റീവ് കമ്മന്റുകളുമാണ് യശ്വന്തിന് ലഭിച്ചത്. 

വീഡിയോ കാണാന്‍ ക്ലിക്ക് ചെയ്യു

അപ്പു രാജ എന്ന ചിത്രത്തിലെ ആയ ​ഹെയ്ൻ രാജാ എന്ന​ ​ഗാനത്തിനാണ് യശ്വന്ത് നൃത്തം ചെയ്തത്. ഇരുചക്രവാഹനത്തിൽ യാത്ര ചെയ്യുന്ന ആളോട് പൊലീസുകാരൻ മാസ്ക് വയ്ക്കാൻ ആവശ്യപ്പെടുന്നതും അതിന് പിന്നാലെ ഇരുവരും ചേ‍ർന്ന് നൃത്തം ചെയ്യുന്നതുമാണ് വീഡിയോയിലെ ആശയം. മാഹിം സ്വദേശിയായ യശ്വന്ത് 2004ലാണ് ജോലിയിൽ പ്രവേശിക്കുന്നത്. കുട്ടിക്കാലത്ത് നൃത്തം ചെയ്തിരുന്നുവെന്നും ഡാൻസ് തനിക്ക് ഏറെ പ്രിയപ്പെട്ടതാണെന്നും യശ്വന്ത് സംഭവം വൈറൽ ആയി മാറിയതോടെ വ്യക്തമാക്കി. സഹോദരൻ ഒരു കൊറിയോ​ഗ്രാഫ‍ർ ആണെന്നും പൊലീസിൽ ചേരുന്നതിന് മുമ്പ് താൻ ചില ഷോകളെല്ലാം ചെയ്യാറുണ്ടായിരുന്നുവെന്നും അ​ദ്ദേഹം കൂട്ടിച്ചേർത്തു. 






Reactions