Hot Posts

6/recent/ticker-posts

മാസ്‌ക് വെച്ചില്ല; ഷംസീറിനെ ശാസിച്ച് സ്പീക്കർ !

തിരുവനന്തപുരം: നിയമസഭയിൽ മാസ്ക് ഉപയോഗിക്കാതിരുന്ന സിപിഎം എഎൽഎ ആയ, എഎൻ ഷംസീറിനെ പേരെടുത്ത് പറഞ്ഞ് വിമർശിച്ച് സ്പീക്കർ എംബി രാജേഷ്. ഷംസീർ ഇന്ന് മാസ്ക്ക് തീരെ ഉപേക്ഷിച്ചതായാണ് കാണുന്നതെന്നും മാസ്ക്ക് എല്ലാവർക്കും ബാധകമാണെന്നും സ്പീക്കർ നിയമസഭയിൽ ഓർമ്മിപ്പിച്ചു. സഭയിൽ അടിയന്തിര പ്രമേയത്തിൽ മന്ത്രി മറുപടി നൽകുന്നതിനിടെയാണ് സ്പീക്കർ ഇക്കാര്യം വ്യക്തമാക്കിയത്. 
വീഡിയോ കാണാന്‍ ക്ലിക്ക് ചെയ്യു

എംൽഎമാരിൽ പലരും മാസ്ക്  താടിക്ക് വെക്കുന്നതായാണ് കാണുന്നത്. ടെലിവിഷൻ ചാനലിലൂടെ അടക്കം സഭയിൽ നടക്കുന്നത് ജനങ്ങൾ കാണുന്നതാണ്. അതുകൊണ്ട് ജനങ്ങൾക്ക് തെറ്റായ സന്ദേശം നൽകരുതെന്നും സ്പീക്കർ ഓർമ്മിപ്പിച്ചു. നേരത്തെയും പല തവണ മാസ്ക്ക് ധരിക്കണമെന്ന് സ്പീക്കർ എംഎൽമാരോട് ആവശ്യപ്പെട്ടിരുന്നു. 






Reactions