കോണ്‍ഗ്രസ് നേതാവും എംപിയുമായ രാജ് മോഹന്‍ ഉണ്ണിത്താനെതിരെ അസഭ്യവര്‍ഷവുമായി മദ്യപര്‍. മാവേലി എക്സ്പ്രസിലെ സെക്കന്‍ഡ് എസി കംപാര്‍ട്ട്മെന്‍റിലെത്തിയവരാണ് രാജ്മോഹന്‍ ഉണ്ണിത്താനെതിരെ അസഭ്യ വര്‍ഷം നടത്തിയത്. എംഎല്‍എമാരായ എകെഎം അഷ്റഫ് , എന്‍എ നെല്ലിക്കുന്ന്,ഇ ചന്ദ്രശേഖരൻ എന്നിവര്‍ ഒപ്പമുണ്ടായിരുന്ന സമയത്താണ് കംപാര്‍ട്ടമെന്‍റിലെത്തിയവര്‍ എംപിയെ അസഭ്യവര്ഷം നടത്തിയത്.
ഇതിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ ഇതിനോടകം നിരവധി ഷെയറുകളാണ് ചെയ്തിരിക്കുന്നത്. എംപിയുടെ പരാതിയില്‍ മോശമായി പെരുമാറിയവര്‍ക്കെതിരെ കേസ് എടുത്തു. കണ്ണൂര്‍ ആര്‍പിഎഫാണ് കേസെടുത്തത്. അക്രമിക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു ഇവരെത്തിയതെന്നാണ് രാജ്മോഹന്‍ ഉണ്ണിത്താന്‍ സംഭവത്തേക്കുറിച്ച് വ്യക്തമാക്കിയത്.
![]() |
| വീഡിയോ കാണാന്‍ ക്ലിക്ക് ചെയ്യു |
പ്രവാസി കോൺഗ്രസ് കാസർകോട് ജില്ലാ പ്രസിഡന്റ് പദ്മരാജൻ ഐങ്ങോത്ത്, അനിൽ വാഴുന്നോറടി എന്നിവർക്കെതിരെയാണ് കേസ് എടുത്തത്. പാർലമെന്റ് സമ്മേളനത്തിൽ പങ്കെടുക്കാൻ കോഴിക്കോട് എയർപോർട്ടിലേക്ക് മാവേലി എക്സ്പ്രസിൽ യാത്ര ചെയ്യുമ്പോഴായിരുന്നു സംഭവം നടന്നത്.


