Hot Posts

6/recent/ticker-posts

നിമിഷ സജയൻ, റോഷൻ മാത്യു എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ഇറങ്ങി





നിമിഷ സജയൻ, റോഷൻ മാത്യു എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ഇറങ്ങി. ചേര എന്നാണ് ചിത്രത്തിന്റെ പേര്. ലിജിന്‍ ജോസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മൈക്കലാഞ്ജലോയുടെ ലോകപ്രശസ്ത ശില്‍പമായ പിയത്തയെ ഓര്‍മിപ്പിക്കുന്ന തരത്തിലാണ് ഫസ്റ്റ് ലുക്ക് ഇറക്കിയിരിക്കുന്നത്. ലൈന്‍ ഓഫ് കളേഴ്‌സിന്റെ ബാനറില്‍ അരുണ്‍ എം.സിയാണ് ചിത്രം നിര്‍മിക്കുന്നത്.  തിരക്കഥ നജീം കോയയുടേതാണ്. അന്‍വര്‍ അലിയുടെ വരികള്‍ക്ക് ഷഹബാസ് അമന്‍ ആണ് സംഗീതം പകർന്നത്. അജോയ് ജോസ് ആണ് പശ്ചാത്തല സംഗീതം നിര്‍വഹിക്കുന്നത്. 
Reactions