പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന 'ബ്രോ ഡാഡി'യുടെ ഹൈദരാബാദ് ഷെഡ്യൂളിനിടെ മോഹന്‍ലാലും മീനയും തെലുങ്ക് താരം മോഹന്‍ബാബുവിന്‍റെ ആതിഥ്യം സ്വീകരിക്കാന്‍ പോയിരുന്നു. ദീര്‍ഘകാല സുഹൃത്തുക്കളുടെ പുനസമാഗമത്തിന്‍റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുകയും ചെയ്‍തിരുന്നു. ഇപ്പോഴിതാ ഒരു സൂപ്പര്‍സ്റ്റാര്‍ എന്ന നിലയില്‍ മോഹന്‍ലാല്‍ എങ്ങനെ അനുകരണീയമായ ഒരു മാതൃകയാവുന്നു എന്ന് പറയുകയാണ് മോഹന്‍ബാബുവിന്‍റെ മകളും നടിയുമായ ലക്ഷ്‍മി മഞ്ചു വളരെ അപൂർവം പേര്‍ മാത്രമാണു ഓണ്‍സ്ക്രീനിലും ഓഫ്സ്ക്രീനിലും ഒരേ പോലെ അദ്ഭുതപ്പെടുത്തിയിട്ടുള്ളത്. അതില്‍ ഒരാളാണ് ലാലേട്ടൻ. അദ്ദേഹവുമായുള്ള കഴിഞ്ഞ കൂടിക്കാഴ്ചകളിൽ നിന്ന് ഞാൻ പഠിച്ചത് വലിയ ജീവിത പാഠങ്ങളാണ്. നാല് പതിറ്റാണ്ടിലേറെയായി സിനിമയില്‍ തുടരുന്ന അദ്ദേഹം കാട്ടുന്ന എളിമയും സർഗ്ഗാത്മകതയോടുള്ള ആവേശവും എടുത്ത് പറയേണ്ടതാണ്.
രുചിയോട്, വസ്ത്രങ്ങളോട്, നിങ്ങള്‍ കാണിക്കുന്ന പാഷന്‍, നിങ്ങളുടെ പാട്ടില്‍ നിറയുന്ന മാന്ത്രികത… നിങ്ങള്‍ തിരഞ്ഞെടുക്കുന്ന റോളുകള്‍; എല്ലാം എന്റെ ജീവിതത്തില്‍ പ്രചോദനങ്ങള്‍ ആവുന്നു. ഇപ്പോള്‍ നിങ്ങളോടൊപ്പം സമയം ചെലവഴിച്ച് കഴിയുമ്പോള്‍, കൂടുതല്‍ മനസ്സിലാവുന്നു, ഒരു സൂപ്പര്‍സ്റ്റാർ എങ്ങനെയാകണം എന്ന്, എളിമയുള്ള, കരുണയുള്ള ആളാവണം എന്ന്. ഒപ്പം രസിപ്പിക്കാനും അറിയണം എന്ന്. നിങ്ങളായി തുടരുന്നതിന് നന്ദി, വഴികാട്ടിയാവുന്നതിനും. കുടുംബത്തിലെ സുഹൃത്തായി തുടരുന്നതിന് നന്ദി.
ഹൈദരാബാദില്‍ ബ്രോ ഡാഡിയുടെ ചിത്രീകരണത്തിലാണ് മോഹൻലാൽ. ഷൂട്ടിനിടയിൽ കിട്ടിയ ഒഴിവുസമയത്തിനിടെ സുഹൃത്തും തെലുങ്ക് താരവുമായ മോഹന്‍ ബാബുവിന്റെ വസതില്‍ അദ്ദേഹം വിരുന്നിനെത്തിയിരുന്നു. മീനയുമൊത്തുള്ള മോഹൻലാലിന്റെ ചിത്രങ്ങൾ ആരാധകരും ഏറ്റെടുത്തിരുന്നു. മോഹൻ ബാബുവിന്റെ മകളാണ് അവതാരക കൂടിയായ ലക്ഷ്മി മഞ്ചു .


