Hot Posts

6/recent/ticker-posts

കിഴക്കമ്പലത്ത് കാറിടിച്ച് പ്രഭാതസവാരിക്കാരായ രണ്ടുസ്ത്രീകള്‍ മരിച്ചു


കൊച്ചി: കിഴക്കമ്പലം പഴങ്ങനാട് രോഗിയുമായി പോയ കാര്‍ നിയന്ത്രണം തെറ്റി പ്രഭാതനടത്തത്തിനിറങ്ങിയവരുടെ മേല്‍ ഇടിച്ചുകയറി. അപകടത്തില്‍ രണ്ടു സ്ത്രീകള്‍ മരിച്ചു. അപകടസമയത്ത് കാറിലുണ്ടായിരുന്ന രോഗിയായ ഡോക്ടര്‍ ഹൃദയസ്തംഭനത്തെ തുടര്‍ന്നും മരിച്ചു. ഇന്നു പുലര്‍ച്ചെയാണ് അപകടം. .
പ്രഭാതനടത്തത്തിന് ഇറങ്ങിയവരുടെ മേലേക്ക് നിയന്ത്രണം തെറ്റിയ കാര്‍ ഇടിച്ചുകയറുകയായിരുന്നു. തുടര്‍ന്ന് പരിക്കേറ്റ മൂന്നുപേരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇതില്‍ രണ്ടു സ്ത്രീകള്‍ മരിച്ചു. സുബൈദ, നസീമ എന്നിവരാണ് മരിച്ചത്. കാറില്‍ രോഗിക്കൊപ്പമുണ്ടായിരുന്ന ഒരാള്‍ക്ക് കാലിന് പരിക്കേറ്റിരുന്നു. ഇയാള്‍ ചികിത്സയിലാണ്. രോഗിയുമായി അമിതവേഗത്തിലെത്തിയ കാര്‍ നിയന്ത്രണം തെറ്റി നടക്കാനിറങ്ങിയവരുടെ മേല്‍ പാഞ്ഞുകയറുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം.





Reactions