തൃശൂർ: ഗുരുവായൂർ ക്ഷേത്ര ദർശനത്തിനെത്തിയ മോഹൻലാലിന്റെ കാർ നടയ്ക്കു മുന്നിലേക്ക് കൊണ്ടുവരാൻ ഗേറ്റു തുറന്നുകൊടുത്ത സുരക്ഷാ ജീവനക്കാർക്ക് അഡ്മിനിസ്ട്രേറ്റർ കാരണം കാണിക്കൽ നോട്ടിസ് നൽകി.എന്തു കാരണത്താലാണ് മോഹൻലാലിന്റെ കാർ മാത്രം പ്രവേശിപ്പിച്ചതെന്ന് വ്യക്തമാക്കണം.
![]() |
| വീഡിയോ കാണാന്‍ ക്ലിക്ക് ചെയ്യു |
മൂന്നു സുരക്ഷ ജീവനക്കാരെ ജോലിയിൽനിന്നു മാറ്റിനിർത്താനും അഡ്മിനിസ്ട്രേറ്റർ നിർദേശം നൽകി. അതേസമയം, മൂന്നു ഭരണസമിതി അംഗങ്ങൾ ഒപ്പം ഉള്ളതുകൊണ്ടാണ് ഗേറ്റ് തുറന്നു കൊടുത്തതെന്നാണ് ജീവനക്കാരുടെ വിശദീകരണം.


