നിങ്ങൾ സ്വയം ജീവിക്കൂ, ഇതുപോലുള്ള നാടകം കാണിച്ച് ആരുടെ പ്രീതി പിടിച്ചുപറ്റാനാണ് ശ്രമിക്കുന്നത്.’ ഭാര്യ എലിസബത്തിന്റെ വിഡിയോ പങ്കുവച്ച ബാലയ്ക്കു ലഭിച്ച പ്രതികരണമാണിത്. പൊതുവേ ഇത്തരം വിമർശനങ്ങളോട് മറുപടി പറയാത്ത ആളാണ് ബാല. എന്നാൽ ഒരു യുവതിയുടെ അക്കൗണ്ടിൽ നിന്നും വന്ന ഈ ചോദ്യത്തിന് ബാല തന്നെ മറുപടിയുമായി എത്തി..
‘നിങ്ങൾ നിങ്ങളുടെ ജീവിതം നോക്കൂ, ഞാൻ എന്റേത് നോക്കിക്കൊള്ളാം എന്നായിരുന്നു ബാല മറുപടിയായി കുറിച്ചത്. ഡ്രംസ് വായിക്കുന്നതിലുള്ള എലിസബത്തിന്റെ പ്രാവീണ്യം പരിചയപ്പെടുത്തുന്ന വിഡിയോ ബാല കഴിഞ്ഞ ദിവസം പങ്കുവച്ചിരുന്നു. ഇതാണ് വിമർശനങ്ങൾക്കിടയാക്കിയത്.
വിവാഹ ശേഷം ഭാര്യ എലിസബത്തിന് സർപ്രൈസ് സമ്മാനമായി ആഡംബര കാർ നൽകിയതും, ജന്മദിന സമ്മാനമായി സ്വർണമാലയും കമ്മലും നൽകിയതൊക്കെ ബാല സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് എലിസബത്തിനെതിരെ മോശം കമന്‍റുകൾ വന്നിരുന്നു. ഇതിൽ മുന്നറിയിപ്പുമായി ബാല തന്നെ രംഗത്തെത്തുകയും ചെയ്തു. തനിക്കും ഭാര്യക്കുമെതിരെയുള്ള നഗറ്റീവ് കമന്റ്സെല്ലാം വ്യാജ ഐഡിയിൽ നിന്നുള്ള പെയ്ഡ് കമന്റുകളാണെന്നാണ് ബാല ആരോപിക്കുന്നത്. ഇതെല്ലാം ആരോ കാശ് കൊടുത്ത് എഴുതിപ്പിക്കുന്നതാണെന്നും ബാല പറയുന്നു. ‘എന്നെ കുറിച്ച് ഇങ്ങനെ മോശമായി സംസാരിക്കുന്നതിൽ പ്രശ്നമില്ല. എന്നാൽ എന്‍റെ ഭാര്യയെ കുറിച്ച് ഇങ്ങനെ പറയുന്നത് ശരിയല്ല. നിങ്ങൾ ശരിക്കുള്ള മുഖം കാണിക്കൂ, കമന്റ് ചെയ്യുന്നതിന് പകരം നേരില്‍ വരികയോ, നമ്പര്‍ തരികയോ ചെയ്താല്‍ സംസാരിക്കാമെന്നും ബാല പറഞ്ഞിരുന്നു.


