പാലാ നഗരസഭാ ആറാം വാര്‍ഡില്‍ ജലവിതരണ പദ്ധതിയ്ക്കായി ലഭിച്ച സ്ഥാലത്ത് ഭൂഗര്‍ഭ ജല അതോറിറ്റി ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. പദ്ധതിയ്ക്കാവശ്യമായ ജലലഭ്യത പരിശോധിക്കുന്നതിനായാണ് പരിശോധന. കെ.ഇ തോമസ് കദളിക്കാട്ടിലാണ് പദ്ധതിയ്ക്കാവശ്യമായ സ്ഥലം നഗരസഭയ്ക്ക് സൗജന്യമായി നല്കിയത്.
![]() |
| വീഡിയോ കാണാന്‍ ക്ലിക്ക് ചെയ്യു |
വാര്‍ഡ് കൗണ്‍സിലര്‍ ബൈജു കൊല്ലംപറമ്പില്‍, ജിയോളജിസ്റ്റ് എസ്എസ് അനൂപ്, കൗണ്‍സിലര്‍ ജോസ് ചീരാംകുഴി, ജിന്റോ, ജിബിന്‍ മൂഴയില്‍ ഓവര്‍സിയര്‍ രാഹുല്‍ തുടങ്ങിയവര്‍ പങ്കെടുത്തു. മുണ്ടാങ്കല്‍ പുലിമലക്കുന്ന് ജലവിതരണ പദ്ധതിയ്ക്ക് 24 ലക്ഷം രൂപയാണ് അടങ്കല്‍ തുക.



