Hot Posts

6/recent/ticker-posts

കെ എം മാണി ഫൗണ്ടേഷൻ്റെ നേതൃത്വത്തിൽ പ്ലാവ് നടീൽ പദ്ധതിക്ക് പാലായിൽ തുടക്കം


കെഎം മാണി ഫൗണ്ടേഷൻ്റെയും വേൾഡ് മലയാളി കൗൺസിലിൻ്റെയും ഗ്രീൻ വേൾഡ് ക്ലീൻ വേൾഡ് ഫൗണ്ടേഷൻ്റെയും സംയുക്ത ആഭിമുഖ്യത്തിൽ പാലാ നിയോജക മണ്ഡലത്തിൽ വ്യാപകമായ പ്ലാവ് നടീൽ പദ്ധതിക്ക് ഇന്ന് തുടക്കം കുറിക്കും.കെ എം മാണി ഫൗണ്ടേഷൻ ചെയർമാൻ ജോസ് കെ മാണി തൻ്റെ വീട്ടുവളപ്പിൽ രാവിലെ ഒൻപത് മണിക്ക് പ്ലാവിൻ തൈ നട്ടു കൊണ്ടാണ് പദ്ധതിക്ക് തുടക്കം കുറിക്കുന്നത്.നിയോജക മണ്ഡലത്തിലെ പന്ത്രണ്ട് പഞ്ചായത്തുകളിലും പാലാ മുൻസിപ്പാലിറ്റിയിലും ഇന്ന് തന്നെ പ്ലാവിൻ തൈകൾ  വിതരണം ചെയ്യും. ആദ്യഘട്ടത്തിൽ നിയോജക മണ്ഡലത്തിൽ ആയിരം പ്ലാവിൻ തൈകളാണ് നട്ടുപിടിപ്പിക്കുന്നത്.ഇരുനൂറ് രൂപയിലേറെ വിലവരുന്ന ആയുർ ജാക്ക് അഥവാ വിയറ്റ്നാം സൂപ്പർ ഏർളി പ്ലാവിൻ തൈകളാണ് തികച്ചും സൗജന്യമായി വിതരണം ചെയ്യുന്നത്.രണ്ടാം വർഷം മുതൽ കായ്ഫലം തരുന്നതും വർഷത്തിൽ രണ്ട് തവണ കായ്ക്കുന്നതുമാണ് ഈ പ്ലാവ്.ശരാശരി പതിനഞ്ച് അടി ഉയരത്തിൽ മാത്രമാകും വളരുക 




വീഡിയോ കാണാന്‍ ക്ലിക്ക് ചെയ്യു

പാലാ മുൻസിപ്പാലിറ്റി, തലനാട് പഞ്ചായത്ത് ഓഫീസ്,  പ്ലാശനാൽ ജംക്ഷൻ കരൂർ ഇടനാട്, കുടക്കച്ചിറ സഹകരണ ബാങ്ക്, വലവൂർ സഹകരണ ബാങ്ക് ഓഡിറ്റോറിയം, രാമപുരം ജംക്ഷൻ, കടനാട് പഞ്ചായത്ത് ഓഫീസ്, ചൂണ്ടച്ചേരി സഹകരണ ബാങ്ക്, മേലുകാവ്  പയസ് മൗണ്ട് ജംക്ഷൻ, മൂന്നിലവ് സഹകരണ ബാങ്ക്,  പൂവരണി, ഇടമറ്റം സഹകരണ ബാങ്കുകൾ, കൊഴുവനാൽ പഞ്ചായത്ത് ഓഫീസ്, മുത്തോലി, പന്തത്തല സഹകരണ ബാങ്കുകൾ, പൈക അഗ്രികൾച്ചറൽ കോപ്പറേറ്റീവ് ഇംപ്രൂവ്മെൻ്റ് സൊസ്സെറ്റി എന്നിവിടങ്ങളിൽ ലഭ്യത അനുസരിച്ച് സൗജന്യമായി പ്ലാവിൻതൈകൾ വിതരണം ചെയ്യുമെന്ന് ഭാരവാഹികൾ അറിയിച്ചു.








Reactions