Hot Posts

6/recent/ticker-posts

പൊൻകുന്നം , പാലാ-തൊടുപുഴ റോഡരികിൽ സ്ഥാപിച്ചിരിക്കുന്ന സോളാർ ലൈറ്റുകളുടെ സംരക്ഷണത്തിന് അനെർട്ട്




പാലാ പൊന്‍കുന്നം റോഡിലടക്കം കേ​ര​ള​ത്തി​ലെ വി​വി​ധ ഹൈ​വേ​ക​ളി​ൽ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന സോ​ളാ​ർ സ്ട്രീ​റ്റ് ലൈ​റ്റു​ക​ളുടെ  പു​ന​ർ ഉ​പ​യോ​ഗ​ത്തിന് നടപടിയാകുന്നു.  ഇതിനായുള്ള സ​ർ​വേ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു. വിവിധ ഹൈവേകളിൽ സ്ഥാപിച്ചിരിക്കുന്ന സോളാർ സ്ട്രീ​റ്റ് ലൈ​റ്റു​ക​ളുടെ  പുനർ ഉപയോഗവും സംരക്ഷണവും നടപ്പാക്കുന്നതിന്  കെ.എസ്.ടി.പി.യും അനെർട്ടും തമ്മിൽ ധാരണയായി.  അനർട്ടിന്റെ സേവനകേന്ദ്രം ആയ ഊർജ്ജ മിത്രയുടെ നേതൃത്വത്തിൽ നിലവിലുള്ള സോളാർ വിളക്കുകൾ സംബന്ധിച്ച കണക്കുകൾ ശേഖരിക്കുകയാണ്. പൊൻകുന്നം പാലാ-തൊടുപുഴ റോഡിൽ 694 ലൈ​റ്റു​ക​ളു​ടെ സ​ർ​വേ​യാ​ണ് പു​രോ​ഗ​മി​ക്കു​ന്ന​ത്
വീഡിയോ കാണാന്‍ ക്ലിക്ക് ചെയ്യു

 നി​ല​വി​ലു​ള്ള​ത് പ​ഴ​യ ബാ​റ്റ​റി​ക​ളാ​യ ലെ​ഡ് ആ​സി​ഡ് ഇ​ന​ത്തി​ലു​ള്ള​താ​ണ്   അവ മാറ്റി അ​യ​ൺ ബാ​റ്റ​റി​ക​ൾ ഉ​പ​യോ​ഗി​ച്ച് പു​ന​ർ നി​ർ​മി​ക്കാ​നാ​ണു പ​ദ്ധ​തി.  നൂ​റു കോ​ടി രൂ​പ​യു​ടെ ബൃ​ഹ​ത് പ​ദ്ധ​തി​യാ​ണ് അ​നാ​ർ​ട്ട് വി​ഭാ​വ​നം ചെ​യ്തി​രി​ക്കു​ന്ന​ത്. ഈ ​സാ​മ്പ​ത്തി​ക​വ​ർ​ഷം ത​ന്നെ നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ക്കാ​നാ​ണു ല​ക്ഷ്യ​മി​ടു​ന്ന​ത്.   .2014- ലാണ് സംസ്ഥാനപാത വീതികൂട്ടി നിർമ്മാണം തുടങ്ങിയത്. 2017 നിർമ്മാണം പൂർത്തിയായി. റോഡിന്റെ സംരക്ഷണം പൊതുമരാമത്ത് വകുപ്പിന്റെ കാഞ്ഞിരപ്പള്ളി,പാലാ,തൊടുപുഴ ഓഫീസുകൾക്ക് കൈമാറിയിരുന്നു. സോളാർ  ലൈ​റ്റു​ക​ള്‍ തുടക്കത്തിൽ സംസ്ഥാനപാതയെ പ്രകാശപൂരിതമാക്കിയിരുന്നു . എന്നാൽ സോളാർ സ്ട്രീ​റ്റ് ലൈ​റ്റു​ക​ളുടെ  അറ്റകുറ്റപ്പണികൾ യഥാസമയം നടത്താത്തത് മൂലം പ്രവർത്തനരഹിതമായി. നിലവില്‍ പൊ​ൻ​കു​ന്നം-​പാ​ലാ-​തൊ​ടു​പു​ഴ ഹൈ​വേ​യി​ലെ സോ​ളാ​ർ ലൈ​റ്റു​ക​ളി​ൽ മി​ക്ക​വ​യും  വാ​ഹ​ന​മി​ടി​ച്ചും മ​റ്റും ത​ക​ർ​ന്ന അവസ്ഥയിലാണ്. ഇ​വ ന​ന്നാ​ക്ക​ണ​മെ​ന്നു ജ​ന​ങ്ങൾ നി​ര​ന്ത​രം ആ​വ​ശ്യ​പ്പെ​ട്ടി​രുന്നു.






Reactions