Hot Posts

6/recent/ticker-posts

പൂഞ്ഞാർ ഡിവിഷനിൽ 3.03 കോടി രൂപയുടെ പദ്ധതികൾക്ക് അംഗീകാരം ; അഡ്വ. ഷോൺ ജോർജ്



പൂഞ്ഞാർ : പൂഞ്ഞാർ ഡിവിഷനിൽ 3.03 കോടി രൂപയുടെ പദ്ധതികൾക്ക് അംഗീകാരമായതായി ജില്ലാ പഞ്ചായത്തംഗം ഷോൺ ജോർജ് അറിയിച്ചു. പദ്ധതികൾ നടപ്പിലാക്കുന്നതിനു ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം ലഭിച്ചതായും അദ്ദേഹം പറഞ്ഞു. റോഡുകളുടെ നവീകരണം കുടിവെള്ളം, വിദ്യാഭ്യാസം, വെളിച്ചം, പിന്നാക്ക വികസനം, ചെക്ക് ഡാം നിർമാണം, എന്നീ മേഖലകളിൽ വിവിധ പദ്ധതികൾക്കാണ് അംഗീകാരം ലഭിച്ചത്. റോഡ് നവീകരണത്തിനു 97 ലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നത്. ഞണ്ടുകല്ല്, കുറിഞ്ഞിപ്ലാവ് റോഡിനു 10 ലക്ഷം, ബാലവാടി മറയോട്ടിക്കൽ - പാറേക്കയം ചൊവ്വൂർ റോഡിനു 7 ലക്ഷം, മേലുകാവുമറ്റം കളപ്പുരപ്പാറ കല്ലുവെട്ടം റോഡിനു 10 ലക്ഷം, കണ്ടംകവല നെല്ലിക്കച്ചാൽ റോഡിനു 10 ലക്ഷം, ഓലായം ഇഞ്ചോലിക്കാവ് റോഡിനു 10 ലക്ഷം, അടുക്കം സിഎസ്ഐ പള്ളി പഴുക്കാക്കാനം റോഡിനു 10 ലക്ഷം, താളികത്തോട് കൊണ്ടൂർ അമ്പലം റോഡിനു 10 ലക്ഷം, പയസ്മൗണ്ട് തോത്തിമല റോഡ് 10 ലക്ഷം, വെയിൽകാണാംപാറ മഠംകുന്ന് പെരുന്നിലം റോഡ് 15 ലക്ഷം, പനയ്ക്കപ്പാലം ബസ് കാത്തിരിപ്പു കേന്ദ്രം മെയ്ന്റനൻസ് 5 ലക്ഷം.





കുടിവെള്ളം പദ്ധതികൾക്ക് 72 ലക്ഷം രൂപയാണ് അനുവദിച്ചിട്ടുള്ളത്. മാളിക കുടിവെള്ള പദ്ധതി 25 ലക്ഷം, പൂഞ്ഞാർ പഞ്ചായത്ത് പാറമട കുടിവെള്ള പദ്ധതി 16 ലക്ഷം, ഇലവീഴാപ്പൂഞ്ചിറ കുടിവെള്ള പദ്ധതി 16 ലക്ഷം, വഴിക്കടവ് കുടിവെള്ള പദ്ധതി 15 ലക്ഷം. വിദ്യാഭ്യാസം പദ്ധതികൾക്കായി 64 ലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നത്. അടുക്കം ഗവൺമെന്റ് എച്ച്എസ്എസിനു 23 ലക്ഷം, തിടനാട് ഗവൺമെന്റ് വൊക്കേഷനൽ ഹയർസെക്കൻഡറി സ്‌കൂളിന് 18 ലക്ഷം, മേച്ചാൽ ഹൈസ്‌കൂളിനു സ്ത്രീ സൗഹൃദ ശുചിമുറിക്ക് 10 ലക്ഷം, മേലുകാവ് സിഎംഎസ് ഹൈസ്‌കൂളിനു സ്ത്രീ സൗഹൃദ ശുചിമുറിക്ക് 7 ലക്ഷം, മേലുകാവുമറ്റം സെന്റ് തോമസ് യുപി സ്‌കൂളിന് ശുചിമുറി നിർമാണത്തിനു 6 ലക്ഷം. മേലുകാവ് പഞ്ചായത്ത് കുളത്തിക്കണ്ടം തോട്ടിൽ ചെക്ക് ഡാം നിർമിക്കുന്നതിനു 10 ലക്ഷം, മൂന്നിലവ് പഞ്ചായത്തിൽ വെങ്ങാട് തോടിനു കുറുകെ ചെക്ക് ഡാമിനു 10 ലക്ഷം, പിന്നാക്ക വികസനത്തിനു 20 ലക്ഷം, തിടനാട് നെടിയപാല കോളനി നവീകരണത്തിനു 5 ലക്ഷം, മൂന്നിലവ് പഞ്ചായത്ത് കോലാനിത്തോട്ടം എസ്‌സി സങ്കേതം കുടിവെള്ളപദ്ധതിക്ക് 5 ലക്ഷം, 60 ഏക്കർ നടുതോട്ടം റോഡിൽ നടപ്പാലം നിർമാണത്തിന് 10 ലക്ഷം. പ്രധാന ജം‌ക്‌ഷനുകളിൽ മിനി ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കുന്നതിനു 15 ലക്ഷം, ഡിവിഷനിലെ എസ്‌സി കോളനികളിലും സങ്കേതങ്ങളിലും മിനി ഹൈമാസ്റ്റ് ലൈറ്റുകളും, സ്ട്രീറ്റ് ലൈറ്റുകളും സ്ഥാപിക്കുന്നതിനു 15 ലക്ഷം എന്നീ പദ്ധതികൾക്കാണ് അംഗീകാരം ലഭിച്ചിരിക്കുന്നത്.







Reactions