തിരുവനന്തപുരം: ലേബര്‍ ഓഫീസിലെ ചര്‍ച്ചയ്ക്കിടയില്‍ 'ക്രെഡായി' പ്രതിനിധിയെ മര്‍ദിച്ച സംഭവത്തില്‍ ഐ.എന്‍.ടി.യു.സി. നേതാവ് അറസ്റ്റില്‍. ക്രെഡായി ജില്ലാ സെക്രട്ടറി അരുണ്‍ എ. ഉണ്ണിത്താനെ ചര്‍ച്ചയ്ക്കിടെ ലേബര്‍ ഓഫീസറുടെ മുന്നില്‍ വച്ച് മര്‍ദിക്കുകയും കസേരയെടുത്ത് തലയ്ക്കടിക്കാന്‍ ശ്രമിച്ചുവെന്ന പരാതിയില്‍ ഐ.എന്‍.ടി.യു.സി. നേതാവ് ചാല നാസ്സര്‍ ആണ് അറസ്റ്റിലായത്. പ്രതിയെ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കി.
![]() |
| വീഡിയോ കാണാന്‍ ക്ലിക്ക് ചെയ്യു |
മറ്റു ജില്ലകളെ അപേക്ഷിച്ച് കൂടിയ നിരക്കാണ് തിരുവനന്തപുരത്ത് ചുമട്ടുതൊഴിലാളികള്‍ ഈടാക്കുന്നതെന്ന് സംഘടനാ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. കോവിഡ് അതിജീവനത്തിന്റെ കാലത്ത് ഇനിയും കൂടുതല്‍ തുക ഈടാക്കാനാവില്ലെന്ന് അറിയിച്ചിരുന്നു. തുടര്‍ന്ന് തൊഴിലാളി സംഘടനാ നേതാക്കളുമായി ചര്‍ച്ച നടത്തി ചെറിയ വര്‍ധന വരുത്തി ഒത്തുതീര്‍പ്പിലെത്തിയപ്പോഴാണ് ഐ.എന്‍.ടി.യു.സി.യെ പ്രതിനിധാനംചെയ്ത് എത്തിയെന്നു പറഞ്ഞ നേതാവ് അരുണിനെ മര്‍ദിച്ചത്. ചര്‍ച്ചയ്ക്കിടയില്‍ അക്രമം നടന്നിട്ടും ലേബര്‍ ഓഫീസര്‍ പോലീസിനെ അറിയിക്കാന്‍ തയ്യാറായില്ലെന്നും സംഘടനാ ഭാരവാഹികള്‍ ആരോപിച്ചു.


