ഇന്ന് സമൂഹ മാധ്യമങ്ങളിൽ ട്രെൻഡിങ് ആയി കൊണ്ടിരിക്കുന്ന യാത്ര വിവരണ വിഡിയോകൾ നമ്മൾ കാണാറുണ്ട്. അതിൽ തന്നെ കേരളത്തിൽ നിന്നും ബൈക്കിലും കാറിലും സൈക്കിളിലും ഒക്കെ പല തരം യാത്രകൾ നടത്തുന്ന യുവാക്കളെ കുറിച്ചും കേട്ടിട്ടുണ്ട്. അതൊക്കെ തെല്ല് അത്ഭുതത്തോടെയും കൗതുകത്തോടെയും കാണുകയും ഷെയർ ചെയ്യുകയും ചെയ്യുന്നവരാണ് നമ്മൾ. എന്നാൽ നമ്മുടെ കൊച്ചു കേരളത്തിൽ നിന്നും അങ്ങ് കാശ്മീരിലേക്ക് ഒരു ടൂറിസ്റ്റ് ബസ് ടൂർ നടത്തിയിരുന്നു എന്നത് ഏറെ കൗതുകം ഉളവാക്കുന്ന ഒന്നാണ്.
![]() |
| വീഡിയോ കാണാന്‍ ക്ലിക്ക് ചെയ്യു |
സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ഒരു നോട്ടീസിലാണ് ഈ വിവരങ്ങളുള്ളത്. ചങ്ങനാശ്ശേരിയിൽ നിന്നും ആരംഭിച്ച് കാശ്മീർ വരെ പോയി തിരികെ 20 ആം ദിവസം മടങ്ങി എത്തുന്ന തരത്തിലാണ് ബസ് ട്രിപ്പ് പ്ലാൻ ചെയ്തിരുന്നത്. അര നൂറ്റാണ്ടോളം മുൻപ് 1980 ലാണ് ഈ നോട്ടീസ് ഇറക്കിയിരുന്നത്. ഒരാൾക്ക് വെറും 850 രൂപ മാത്രമാണ് ഈടാക്കുന്നതെന്ന് നോട്ടീസിൽ കാണാം. 1980 ൽ പാലാ കേന്ദ്രമായുണ്ടായിരുന്ന പുതിയിടം ട്രാവെൽസ് എന്ന ട്രാവൽ ഏജൻസിയാണ് പരസ്യം ചെയ്തിരിക്കുന്നത്.
ചങ്ങനാശേരി, പാലാ, കോയമ്പത്തൂർ, ബാംഗ്ളൂർ, ഹൈദരാബാദ്, നാഗ്പൂർ, ആഗ്ര, ഡൽഹി വഴി ശ്രീനഗർ എത്തി ചേരുന്ന തരത്തിൽ ആയിരുന്നു ബസ് യാത്ര പ്ലാൻ ചെയ്തിരുന്നത്. എന്നാൽ അന്ന് ഈ യാത്ര പോയിരുന്നോ എന്ന് വ്യക്തമല്ല.


