Hot Posts

6/recent/ticker-posts

വാഹനത്തിലെ മോഡിഫിക്കേഷന്‍ പിടികൂടി; ഉദ്യോഗസ്ഥനെ യുവാക്കൾ ആക്രമിച്ചു!

Representative image

കുവൈത്ത് സിറ്റി: കുവൈത്തില്‍‌ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നേരെ ആക്രമണ ശ്രമം. റൗദയിൽ ഗതാഗത നിയമലംഘകനെ പിടികൂടിയ പൊലീസ് സംഘത്തിന് നേരെ പതിനൊന്ന് യുവാക്കളാണ് ആക്രമണം നടത്തിയത്. ഒടുവില്‍ ഇവരെ പിരിച്ചുവിടാന്‍ പൊലീസ് ആകാശത്തേക്ക് വെടിവെക്കുകയായിരുന്നു. കുവൈത്തിലെ അല്‍ റായ് ദിനപ്പത്രമാണ് സംഭവം റിപ്പോര്‍ട്ട് ചെയ്‍തത്.

വീഡിയോ കാണാന്‍ ക്ലിക്ക് ചെയ്യു

നിയമവിരുദ്ധമായ തരത്തില്‍ അമിത ശബ്‍ദം പുറപ്പെടുവിക്കുന്നതിനായി പുകക്കുഴലില്‍ മാറ്റങ്ങള്‍ വരുത്തിയ വാഹനം പൊലീസ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പെട്ടു. വാഹനം തടഞ്ഞ ഉദ്യോഗസ്ഥര്‍ അതിലെ ഡ്രൈവറോട് ഐ.ഡി ആവശ്യപ്പെട്ടെങ്കിലും ഇയാള്‍ തിരിച്ചറിയല്‍ രേഖ നല്‍കാന്‍ വിസമ്മതിക്കുകയും തന്റെ സുഹൃത്തുക്കളെ സ്ഥലത്തേക്ക് വിളിച്ചുവരുത്തുകയുമായിരുന്നു. ഇതേത്തുടർന്നാണ് സംഘർഷം ഉണ്ടായത്‌.




Reactions