Hot Posts

6/recent/ticker-posts

കോവിഡ് കാലത്ത് രക്തദാനവുമായി കന്യാസ്ത്രീകൾ



കാഞ്ഞിരപ്പള്ളി: സന്യാസിനികളുടെ രക്തദാനം ഏറ്റവും മഹത്തരമായ ഒരു കർമമാണെന്ന് മാർ ജോസ് പുളിക്കൽ പറഞ്ഞു. പ്രാർത്ഥനയ്ക്കും ത്യാഗപ്രവർത്തനങ്ങൾക്കും ഇടയിൽ സഹജീവികളുടെ ജീവനുവണ്ടിയുള്ള ഈ പ്രവർത്തനത്തെ എത്ര പ്രശംസിച്ചാലും മതിവരുകയില്ലെന്നും പിതാവ് പറഞ്ഞു.  കോവിഡ് കാലത്തെ രക്തക്ഷാമം പരിഹരിക്കുവാനായി  കാഞ്ഞിരപ്പള്ളി സാൻ ജിയോവാനി അഡോറേഷൻ പ്രൊവിൻഷ്യലേറ്റിലെ സന്യാസിനികളുടെ സന്നദ്ധ രക്തദാന ക്യാമ്പ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. 

ജില്ലാ ആരോഗ്യ വകുപ്പിൻ്റെയും പൊൻകുന്നം ജനമൈത്രി പോലീസിൻ്റെയും പാലാ ബ്ലഡ് ഫോറത്തിൻ്റെയും കോട്ടയം ലയൺസ് എസ് എച്ച് എം സി ബ്ലഡ് ബാങ്കിൻ്റേയും സഹകരണത്തോടെ  കാഞ്ഞിരപ്പള്ളി കുന്നുംഭാഗം പ്രൊവിൻഷ്യൽ ഹൗസിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്. 
പ്രൊവിൻഷ്യൽ സുപ്പീരിയർ  സിസ്റ്റർ അമല കിടൻങ്ങത്താഴെ SABS അദ്ധ്യക്ഷത വഹിച്ചു. മുഖ്യാതിഥിയായി കാഞ്ഞിരപ്പള്ളി ഡി വൈ എസ് പി ബാബുക്കുട്ടൻ എൻ പങ്കെടുത്തു.




വീഡിയോ കാണാന്‍ ക്ലിക്ക് ചെയ്യു



പാലാ ബ്ലഡ് ഫോറം ജനറൽ കൺവീനർ ഷിബു തെക്കേമറ്റവും ജില്ലാ എഡ്യൂക്കേഷൻ മീഡിയ ഓഫീസർ ഡോമി ജോണും രക്തദാന സന്ദേശം നൽകി. വാർഡ് മെമ്പർ ആൻ്റണി മാർട്ടിൻ, പ്രൊവിൻഷ്യൽ കൗൺസിലർ സിസ്റ്റർ മെർലിൻ കാഞ്ഞിരത്തിങ്കൽ SABS, സിസ്റ്റർ ആൻസ് മാത്യു SABS, എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു. സിസ്റ്റർ അനിലിറ്റ് എസ് എച്ച്, സിസ്റ്റർ റ്റിൻസി വരകുകാലായിൽ, സിസ്റ്റർ ആൻസി ചെറുശ്ശേരിൽ, സിസ്റ്റർ ദീപ്തി തച്ചിലംകാട്ടിൽ, പാലാ ബ്ലഡ് ഫോറം ഡയറക്ടർമാരായ സജി വട്ടക്കാനാൽ, ഷാജി തകിടിയേൽ, ജയ്സൺ പ്ലാക്കണ്ണി, രാജേഷ് കുര്യനാട്, ജനമൈത്രി ബീറ്റ് ഓഫീസർമാരായ ബിനോയി, ജോബി എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.ക്യാമ്പിൽ അൻപതോളം സിസ്റ്റർമാർ രക്തം ദാനം ചെയ്തു. കോട്ടയം ലയൺസ് എസ് എച്ച് എം സി ബ്ലഡ് ബാങ്കാണ് ക്യാമ്പ് നയിച്ചത്.








Reactions