അട്ടപ്പാടി: മണ്ണാര്‍ക്കാട് നിന്ന് അട്ടപ്പാടിയിലേക്കുള്ള ഗതാഗതം നിലച്ചു. ചുരം റോഡില്‍ ലോറികള്‍ കുടുങ്ങിയതാണ് ഗതാഗതം തടസപ്പെടാന്‍ കാരണം. ഇന്നലെ രാത്രിയാണ് ഇവിടെ രണ്ട് ലോറികള്‍ കുടങ്ങിയത്. ഒരു ലോറി മറിയുകയും മറ്റൊരു ലോറി കുടുങ്ങുകയുമായിരുന്നു. കൂറ്റന്‍ ലോറി പോകില്ലെന്ന് വനം വകുപ്പ് ചെക്പോസ്റ്റില്‍ മുന്നറിയിപ്പ് നൽകാത്തതാണ് സംഭവത്തിലേക്ക് നയിച്ചതെന്ന് നാട്ടുകാർ പറയുന്നത്.
![]() |
| വീഡിയോ കാണാന്‍ ക്ലിക്ക് ചെയ്യു |
മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കില്‍ അപകടം ഉണ്ടാവില്ലായിരുന്നെന്നും നാട്ടുകാരും ഫയർഫോഴ്സ് ഉദ്യോഗസ്ഥരും പറഞ്ഞു. നിരവധി വാഹനങ്ങളാണ് ഇവിടെ കുടുങ്ങി കിടക്കുന്നത്. എന്നാല്‍ ചരക്ക് വാഹനത്തിന് മുന്നറിയിപ്പ് നൽകിയിരുന്നതായി വനം വകുപ്പ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഡ്രൈവർമാർ മുന്നറിയിപ്പ് അവഗണിച്ചെന്നും പൊതുഗതാഗതം തടയാനാവില്ലെന്നും വനം വകുപ്പ് ഉദ്യോഗസ്ഥൻ പറഞ്ഞു. ക്രെയിന്‍ ഉപയോഗിച്ച് ലോറികള്‍ മാറ്റാനുള്ള ശ്രമം തുടരുകയാണ്.


