Hot Posts

6/recent/ticker-posts

കൂട്ടിക്കലില്‍ മരിച്ചവര്‍ക്ക് കണ്ണീരോടെ വിട നല്‍കി നാടും ജനപ്രതിനിധികളും




കൂട്ടിക്കൽ: കൂട്ടിക്കൽ കാവാലിയിൽ ഉരുൾപൊട്ടലിൽ മരിച്ച ഇളംകാട് ഒട്ടലാങ്കൽ ക്ലാരമ്മ, മാർട്ടിൻ, സിനി മാർട്ടിൻ, സ്‌നേഹ മാർട്ടിൻ, സോന മാർട്ടിൻ, സാന്ദ്ര മാർട്ടിൻ എന്നിവർക്ക് അന്ത്യോപചാരം. കാവാലി സെന്റ് മേരീസ് പള്ളിയിൽ നടന്ന സംസ്‌കാര ചടങ്ങിൽ സംസ്ഥാന സർക്കാരിനുവേണ്ടി സഹകരണ-രജിസ്‌ട്രേഷൻ വകുപ്പു മന്ത്രി വി.എൻ. വാസവൻ, പട്ടികജാതി-വർഗ വകുപ്പു മന്ത്രി കെ. രാധാകൃഷ്ണൻ എന്നിവർ അന്ത്യോപചാരമർപ്പിച്ചു. 



വീഡിയോ കാണാന്‍ ക്ലിക്ക് ചെയ്യു

ആന്റോ ആന്റണി എം.പി., എം.എൽ.എ.മാരായ സെബാസ്റ്റിയൻ കുളത്തുങ്കൽ, വാഴൂർ സോമൻ, അഡ്വ. മോൻസ് ജോസഫ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി, ജില്ലാ പൊലീസ് മേധാവി ഡി. ശില്പ, എ.ഡി.എം. ജിനു പുന്നൂസ്, ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.എസ്. ശരത്ത്, ജില്ലാ പഞ്ചായത്തംഗം പി.ആർ. അനുപമ എന്നിവരുമുണ്ടായിരുന്നു.








Reactions