Hot Posts

6/recent/ticker-posts

എ കെ പി വി എ വൈക്കം താലൂക്ക് രൂപീകരണം നടന്നു



ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് ആൻഡ് വീഡിയോഗ്രാഫേഴ്സ് അസോസിയേഷൻ (എ കെ പി വി എ ) വൈക്കം താലൂക്ക് രൂപീകരണവും ഐഡന്റിറ്റി കാർഡ് വിതരണവും നടന്നു. തലയോലപ്പറമ്പ് ഗ്രാഫ് മീഡിയ സെന്ററിൽ  വച്ച് നടന്ന ചടങ്ങിൽ ജില്ലാ പ്രസിഡണ്ട് പി ബി. ചന്ദ്ര ബോസ് അധ്യക്ഷത വഹിച്ചു. 




പൊതുയോഗവും ഐഡന്റിറ്റി കാർഡ് വിതരണവും സംസ്ഥാന പിആർഒ ബാബു വിഷ്വൽ ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ ജോയിൻ സെക്രട്ടറി ജോസ് അറുനൂറ്റിമംഗലം സ്വാഗതവും സംസ്ഥാന കമ്മിറ്റി അംഗംങ്ങളായ സാബു ജോർജ്ജ്, സിജു നിയ,സംസ്ഥാന ട്രഷറർ ലാസർ എം സി, എംപി രാജ്മോഹൻ  , അനിൽ വെള്ളൂർ, സിബി ജോൺ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു അടുത്ത വർഷത്തെ ഭാരവാഹികളായി അനിൽ വെള്ളൂർ താലൂക്ക് പ്രസിഡന്റ്, സെക്രട്ടറി സിബി ജോൺ, ട്രഷറർ രാജ്മോഹൻ എംപി,എന്നിവരെ തിരഞ്ഞെടുത്തു.







Reactions