Hot Posts

6/recent/ticker-posts

പ്രളയത്തിൽ നാശനഷ്ടം നേരിട്ടവർക്ക് അടിയന്തര സഹായം എത്തിക്കും: മന്ത്രി വീണ ജോർജ്




റാന്നി:പ്രളയത്തിൽ നാശനഷ്ടം നേരിട്ട എല്ലാവർക്കും ആവശ്യമായ സഹായം അടിയന്തരമായി എത്തിക്കുമെന്ന് മന്ത്രി വീണാ ജോർജ്  പറഞ്ഞു . കഴിഞ്ഞ ദിവസത്തെ പ്രളയത്തിൽ നാശം നേരിട്ട റാന്നി നിയോജകമണ്ഡലത്തിലെ വിവിധ പ്രദേശങ്ങൾ സന്ദർശിക്കുകയായിരുന്നു മന്ത്രി.  പ്രളയം മൂലം ജനങ്ങൾക്ക് ഉണ്ടായ നാശം എത്രയും വേഗം കൃത്യമായി രേഖപ്പെടുത്താനും മതിയായ നഷ്ടപരിഹാരം നൽകാനും അടിയന്തര നടപടി സ്വീകരിക്കണമെന്ന് പ്രമോദ് നാരായൺ എംഎൽഎ മന്ത്രിയോട് ആവശ്യപ്പെട്ടു.




വീഡിയോ കാണാന്‍ ക്ലിക്ക് ചെയ്യു

കോവിഡ് മഹാമാരിയിൽ തകർന്നു നിൽക്കുന്ന വ്യാപാരികൾക്ക് വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കിയിരിക്കുകയാണ് വെള്ളപ്പൊക്കം. ഇവർക്കും സഹായം ഉണ്ടാകണമെന്ന് എംഎൽഎ മന്ത്രിയോട് അഭ്യർഥിച്ചു. റാന്നി താലൂക്ക് ആശുപത്രി, മാമുക്ക്, ഇട്ടിയപ്പാറ ടൗൺ, അങ്ങാടി പേട്ട, ചുങ്കപ്പാറ, വായ്പൂര്, കോട്ടാങ്ങൽ എന്നീ പ്രദേശങ്ങൾ മന്ത്രി സന്ദർശിച്ചു. മുൻ എംഎൽഎ രാജു ഏബ്രഹാം, സിപിഎം ഏരിയ സെക്രട്ടറി പി.ആർ.പ്രസാദ്, അങ്ങാടി പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു റെജി എന്നിവർ മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു. കോട്ടാങ്ങൽ ഭാഗത്തെ പ്രളയക്കെടുതി ചർച്ച ചെയ്യാനായി കോട്ടാങ്ങൽ കുടുംബാരോഗ്യ കേന്ദ്രത്തിൽ എംഎൽഎയും ജില്ലാ കലക്ടർ ഡോ.ദിവ്യ എസ്.അയ്യരുടെയും നേതൃത്വത്തിൽ അവലോകന യോഗം ചേർന്നു. അടിയന്തരമായി പ്രദേശം ശുദ്ധീകരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും. കൂടാതെ യുവജന സംഘടനകളുടെ പ്രത്യേക സഹായവും ആവശ്യപ്പെട്ടിട്ടുണ്ട്. ദുരിതാശ്വാസ ക്യാംപുകളിൽ പോകാൻ കഴിയാതെ അയൽവീടുകളിലേക്ക് മാറിയവർക്കും ക്യാംപുകളായി പരിഗണിച്ച് സഹായമെത്തിക്കാനും യോഗം തീരുമാനിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ചന്ദ്രമോഹനൻ, പഞ്ചായത്ത് പ്രസിഡന്റ് ബിനു വർഗീസ് എന്നിവർ  യോഗത്തിൽ പങ്കെടുത്തു.








Reactions