ചേര്‍ത്തല: ആലപ്പുഴ ചേർത്തലയിൽ സ്കൂട്ടറിൽ സഞ്ചരിച്ച നഴ്സിനെ അജ്ഞാതൻ പിന്തുടർന്ന് ഇരുചക്ര വാഹനമിടിച്ച് വീഴ്ത്തിയതായി പരാതി.വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലെ നഴ്സ് ശാന്തിയെ ആണ് അജ്ഞാതന്‍ ആക്രമിച്ചത്. സ്കൂട്ടറില്‍ നിന്നും തെറിച്ചു വീണ ശാന്തിക്ക് പരിക്കേറ്റു. സംഭവത്തിൽ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു.
![]() |
| വീഡിയോ കാണാന്‍ ക്ലിക്ക് ചെയ്യു |
ചേർത്തല നെടുമ്പ്രക്കാട് വച്ചാണ് ആക്രമണം ഉണ്ടായത്. വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലെ നഴ്സായ ശാന്തി ജോലി കഴിഞ്ഞ് സ്കൂട്ടറിൽ വീട്ടിലേക്ക് മടങ്ങുന്ന വഴിയാണ് അഞ്ജാതൻ പിന്തുടർന്നത്. ഇരു ചക്ര വാഹനം കൊണ്ട് മനപ്പൂർവ്വം ഇടിച്ചുവീഴ്ത്തിയെന്നാണ് പരാതി. സ്കൂട്ടറില്‍ നിന്നും വീണ ശാന്തിയുടെ മുഖത്തും കൈയ്ക്കും പരിക്കുണ്ട്.
ഞായറാഴ്ചയാണ് സംഭവമുണ്ടായതെങ്കിലും, ചൊവ്വാഴ്ചയാണ് പോലീസിൽ പരാതി നൽകിയത്. സംഭവത്തിൽ കേസ് എടുത്ത് അന്വേഷണം തുടങ്ങിയതായി ചേർത്തല പൊലീസ് അറിയിച്ചു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് ബൈക്കിലെത്തിയ ആളെ പിടികൂടാനുള്ള അന്വേഷണത്തിലാണ് പൊലീസ്.

