എരുമേലി :എരുമേലി പഞ്ചായത്തിലെ എയ്ഞ്ചൽവാലിയിൽ ഉരുൾപൊട്ടൽ. പ്രദേശത്തെ വീടുകളിലും സ്ഥാപനങ്ങളിലും വെള്ളം കയറി. എഴുകുമണ്ണ് വനത്തിനുള്ളിലാണ് ഉരുൾപൊട്ടൽ ഉണ്ടായതെന്നാണ് സൂചന.
എയ്ഞ്ചൽവാലി ജംഗ്ഷൻ, പള്ളിപ്പടി, വളയത്ത് പടി മേഖലകളിലാണ് ഉരുൾപൊട്ടലിനെ തുടർന്ന് വെള്ളം കയറിയത്. കനത്ത നാശനഷ്ടമുണ്ടായെന്നാണ് വിവരം. മലവെള്ളപ്പാച്ചിലിൽ ഒരു ഓട്ടോറിക്ഷയും രണ്ടു ബൈക്കും ഒലിച്ചുപോയി. മേഖലയിൽ കല്ലും മണ്ണും വീണ് ഗതാഗതം സ്തംഭിച്ചിരിക്കുകയാണ്. എൻഡിആർഎഫ് സംഘം സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്.

