വാട്ട്‌സ്ആപ്പ്, ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക് സേവനങ്ങൾ ഉപയോക്താക്കൾക്കും തടസപ്പെട്ടു. ഇന്ന് രാത്രി ഒമ്പത് മണി മുതലാണ് ഈ മൂന്ന് പ്ലാറ്റ്ഫോമുകളും പ്രവർത്തനരഹിതമായത്. ഈ പ്ലാറ്റ്‌ഫോമുകളിലെ തകരാർ റിപ്പോർട്ട് ചെയ്യാൻ നിരവധി ഉപയോക്താക്കൾ ട്വിറ്ററിലേക്ക് എത്തി. അര മണിക്കൂർ പിന്നിട്ടിട്ടും ഈ മൂന്ന് പ്ലാറ്റ്ഫോമുകളിലെയും തകരാർ പരിഹരിച്ചിട്ടില്ല.
![]() |
| വീഡിയോ കാണാന്‍ ക്ലിക്ക് ചെയ്യു |
വാട്ട്‌സ്ആപ്പ് സന്ദേശങ്ങൾ അയയ്‌ക്കുകയോ സ്വീകരിക്കുകയോ സാധിക്കുന്നില്ല. ഇൻസ്റ്റാഗ്രാം "ഫീഡ് റിഫ്രഷ് ചെയ്യാൻ കഴിയുന്നില്ല" എന്ന സന്ദേശമാണ് കാണിക്കുന്നത്. അതുപോലെ, ഫേസ്ബുക്ക് പേജ് ലോഡുചെയ്യാൻ സാധിക്കാത്ത അവസ്ഥയാണുള്ളത്.
വാട്ട്‌സ്ആപ്പ്, ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക് പ്ലാറ്റ്‌ഫോമുകളിൽ പ്രശ്നങ്ങളുണ്ടെന്ന് ഡൗൺഡെക്ടർ സ്ഥിരീകരിക്കുന്നു.



