ഉരുള്‍പൊട്ടലുണ്ടായി 24 മണിക്കൂറിനുള്ളില്‍ ആദ്യസഹായവുമായി കൂട്ടിക്കല്‍ എത്തിയത് സാമൂഹ്യപൊതുപ്രവര്‍ത്തകനും കെ.സി.ബി.സി. മദ്യവിരുദ്ധസമിതി പ്രസിഡന്റുമായ പ്രസാദ് കുരുവിള. കൂട്ടിക്കല്‍ സെന്റ് ജോര്‍ജ്ജ് ഹൈസ്‌കൂളില്‍ ക്രമീകരിച്ചിരിക്കുന്ന ദുരിതാശ്വാസ ക്യാമ്പിലേക്ക് ഒരു ജീപ്പ് നിറച്ച് ഭക്ഷ്യവസ്തുക്കളുമായാണ് പ്രസാദ് കുരുവിളയും കുടുംബവും എത്തിയത്.
![]() |
| വീഡിയോ കാണാന്‍ ക്ലിക്ക് ചെയ്യു |
സെന്റ് ജോര്‍ജ്ജ് ഫൊറോന പള്ളി വികാരി ഫാ. ജോസഫ് മണ്ണനാലുമായി ബന്ധപ്പെട്ട് ക്യാമ്പിലെ സ്ഥിതിവിവരങ്ങള്‍ അന്വേഷിച്ചറിഞ്ഞ ശേഷമാണ് അച്ചന്‍ മുഖേന 7 ചാക്ക് അരി, 1 ചാക്ക് പഞ്ചസാര, 1 ചാക്ക് കിഴങ്ങ്, 1 ചാക്ക് റവ, അച്ചാറുകള്‍ ഉള്‍പ്പടെയുള്ള ഭക്ഷ്യവസ്തുക്കളുമായി ക്യാമ്പ് സന്ദര്‍ശിച്ചത്.


