മഹാനടൻ മമ്മൂട്ടി തെലുങ്ക് ചിത്രത്തില്‍ അഭിനയിക്കാൻ ഹംഗറിയിലെത്തിയിരുന്നു. അഖിൽ അക്കിനേനി നായകനാകുന്ന ചിത്രമായ ഏജന്റിലാണ് മമ്മൂട്ടി പ്രധാന കഥാപാത്രമായി എത്തുന്നത്. ഏറെ ആകാംക്ഷയിലാണ് ആരാധകരും. മമ്മൂട്ടിയുടെ ഇൻട്രോ സീനും സിനിമയുടെ ആദ്യ ഷെഡ്യൂളും ഹംഗറിയിലാണ് ഷൂട്ട് ചെയ്യുന്നത്. ഇപ്പോഴിതാ മമ്മൂട്ടി ഹംഗറിയിലെ തെരുവോരങ്ങളിലൂടെ നടക്കുന്ന വീഡിയോ ആണ് ചര്‍ച്ചയാകുന്നത്.
![]() |
| വീഡിയോ കാണാന്‍ ക്ലിക്ക് ചെയ്യു |
ഒരു യൂത്ത് പയ്യൻ യൂറോപിലൂടെ കടങ്ങി നടക്കുന്നു എന്ന ക്യാപ്ഷനോടെ റോബര്‍ട് ആണ് മമ്മൂട്ടിയുടെ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. സ്റ്റൈലൻ ലുക്കിലാണ് മമ്മൂട്ടിയെ വീഡിയോയില്‍ കാണാൻ സാധിക്കുന്നത്. വീഡിയോ ഇതിനോടകം തന്നെ സോഷ്യൽ മീഡിയ ഏറ്റെടുത്ത് കഴിഞ്ഞു.

