Hot Posts

6/recent/ticker-posts

പ്രണയനൈരാശ്യത്തെ തുടർന്ന് പാലായിൽ യുവാവ് വിദ്യാർഥിനിയെ കൊലപ്പെടുത്തി



പ്രണയനൈരാശ്യത്തെ തുടർന്ന് പാലായിൽ സഹപാഠി വിദ്യാർഥിനിയെ കഴുത്തറത്ത് കൊലപ്പെടുത്തി. അൽപ്പം സമയം മുന്പാണ് സംഭവം. പ്രതിയെ പാലാ പോലീസ് കസ്റ്റഡിയിൽ എടുത്തു. പെൺകുട്ടിയുടെ മൃദദേഹം പാലാ മരിയൻ ഹോസ്പിറ്റലിൽ സൂക്ഷിച്ചിരിക്കുകയാണ്. ഉപ്പാനിയിൽ പുത്തെൻപുരയിൽ വീട്ടിൽ  20 വയസുള്ള അഭിഷേക് ബൈജു ആണ് പ്രതി. ഇയ്യാൾ എറണാകുളം കൂത്തട്ടുകുളം സ്വദേശിയാണ്.  മരണപ്പെട്ട പെൺകുട്ടി നിതിനാമോൾ വൈക്കം തലയോലപ്പറമ്പ് സ്വദേശി ആണ്. യുവതിക് 22 വയസ്സാണ് പ്രായം. ഇരുവരും പാലാ സെന്റ് തോമസ് കോളേജിൽ അവസാന വർഷ ബീവോക്ക് ഫുഡ് ടെക്നോളജി വിദ്യാർഥികളാണ്. രാവിലെ നടന്ന പരീക്ഷക്ക് ശേഷം വിദ്യാർഥികൾ സംസാരിച്ചിരിക്കുന്നതിനടിയിൽ പ്രതി വിദ്യാർഥിയെ ആക്രമിക്കുകയായിരുന്നു.  



വിദ്യാർഥികൾ ഇരുവരും സംസാരിച്ചിരുക്കുന്നത് മറ്റുള്ളവരുടെ ശ്രദ്ധയിൽ പെട്ടിരുന്നു. തുടർന്ന് മറ്റു വിദ്യാർഥികൾ എത്തിയപ്പോൾ പെൺകുട്ടി നിലത്തു വീണുകിടക്കുന്നത് ആണ് കണ്ടത് സമീപത്ത് പ്രതി അഭിഷേക് ബൈജുവും ഉണ്ടായിരുന്നു എന്ന് ദൃക്‌സാക്ഷികൾ പറയുന്നു. ഉടൻ തന്നെ കോളേജ് അധികൃതർ എത്തി പെൺകുട്ടിയെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ആശുപത്രിയിൽ എത്തി പത്ത് മിനിട്ടിനു ശേഷം പെൺകുട്ടിയുടെ മരണം സ്‌ഥിതീകരിച്ച്. പ്രീതിയെ പോലീസ് ഉടൻ തന്നെ കസ്റ്റഡിയിൽ എടുത്തു.   
 രാവിലെയാണ് പാലായിൽ സഹപാഠി വിദ്യാർഥിനിയെ കഴുത്തറത്ത് കൊലപ്പെടുത്തിയ വിവരം പുറത്ത് വന്നത്. ഇരുവരും പാലാ സെന്റ് തോമസ് കോളേജിലെ വിദ്യാർഥികളാണ്. സപ്ലിമെന്ററി പരീക്ഷയ്‌ക്കെത്തിയപ്പോഴായിരുന്നു സംഭവം നടന്നത്. ഇരുവരും മാറി നിന്ന് സംസാരിക്കുന്നത് സുഹൃത്തുക്കളുടെയും അതുപോലെ കോളേജിൽ ഉണ്ടായിരുന്ന മറ്റു ആളുകളുടെയും ശ്രദ്ധയിൽപ്പെട്ടിരുന്നു. തുടർന്ന് പ്രതി അഭിഷേക് നിതിനയെ ഹാക്‌സോ ബ്ലേഡ് ഉപയോഗിച്ച് കഴുത്തറത്ത് കൊലപ്പെടുത്തുകയായിരുന്നു. സമീപത്തുണ്ടായിരുന്നു സുഹൃത്തുകൾ ഓടിയെത്തിയപ്പോൾ  മുറിവേറ്റ് രക്തംവാർന്നുപോകുന്ന നിലയിൽ ആണ് നിതിനയെ കണ്ടത്.  ഈ സമയത്ത് അഭിഷേക് തൊട്ടടുത്ത് നിതിനയെ നോക്കിക്കൊണ്ട് നിൽക്കുകയായിരുന്നു എന്ന് സമീപത്തുണ്ടായിരുന്ന വിദ്യാർഥികൾ മാധ്യമങ്ങളോട് പ്രതികരിച്ചു. ഉടൻ തന്നെ കുട്ടികൾ കോളേജുമായി ബന്ധപ്പെട്ടവരെ അറിയിച്ചതിനെ തുടർന്ന് കോളേജ് അധികൃതരാണ് നിതിനയെ പാലായിലെ സ്വകാര്യാ ആശുപത്രിയിലേക്ക് എത്തിച്ചത്.  എന്നാൽ പത്തുമിനിറ്റിനു ശേഷം പെൺകുട്ടിയുടെ മരണം സ്‌ഥിരീകരിക്കുകയായിരുന്നു. പ്രണയം നിരസിച്ചതാണ് ആകർമ്മത്തിനു പിന്നിലെ കാരണമെന്നാണ് പ്രാഥമിക വിവരം.
















Reactions