തിരുവനന്തപുരം: അനുപമയുടെ കുഞ്ഞിന്റെ ദത്ത് വിവാദത്തിൽ നിയമസഭയിൽ പ്രതികരിക്കാതെ മുഖ്യമന്ത്രി പിണറായി വിജയൻ. അടിയന്തരപ്രമേയ നോട്ടീസ് അവതരിപ്പിച്ച റോജി എം. ജോണാണ് ഈ വിഷയത്തിൽ പരാമർശം നടത്തിയത്.
![]() |
| വീഡിയോ കാണാന്‍ ക്ലിക്ക് ചെയ്യു |
കുറ്റക്കാർക്കെതിരേ കേസെടുക്കുന്നതിൽ പോലീസ് പരാജയപ്പെട്ടെന്നായിരുന്നു റോജിയുടെ വിമർശനം. എന്നാൽ മറുപടി പറഞ്ഞ മുഖ്യമന്ത്രി ഈ വിഷയത്തെക്കുറിച്ച് ഒന്നും പരാമർശിച്ചില്ല. സർക്കാരിനെതിരേ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും രംഗത്തെത്തി. ദത്തുവിവാദത്തിൽ അമ്മ വിചാരണ ചെയ്യപ്പെടുകയാണ്. സമൂഹമാധ്യമങ്ങളിൽ ആക്ഷേപം വർധിക്കുന്നു. കേരളം സ്ത്രീവിരുദ്ധമാണോയെന്ന് തോന്നിപ്പോകുമെന്നും സതീശൻ കുറ്റപ്പെടുത്തി.

