പാലാ: മീനച്ചിൽ സഹകരണ കാർഷിക വികസന ബാങ്ക് പതിമൂന്ന് അംഗ ഭരണസമിതിയിൽ മുഴുവൻ സീററും എൽ.ഡി.എഫിന് ലഭിച്ചു. മീനച്ചിൽ താലൂക്ക് മുഴുവൻ പ്രവർത്തന മേഖലയായ ബാങ്ക് വർഷങ്ങളായി യു.ഡി.എഫ് ഭരണത്തിലായിരുന്നു. 1962-ൽ രജിസ്റ്റർ ചെയ്ത് 1963 മുതൽ പാലാ കേന്ദ്രമായി പ്രവർത്തിക്കുന്ന ബാങ്കിൽ ആദ്യമായിട്ടാണ് എൽ.ഡി.എഫ് ഭരണത്തിലെത്തുന്നത്.
കഴിഞ്ഞ 28 വർഷം ബാങ്ക് പ്രസിഡണ്ടായിരുന്ന ഇ.ജെ.ആഗസ്തിയുടെ നേതൃത്വത്തിലുള്ള യു.ഡി.എഫ് പാനൽ മത്സര രംഗത്ത് ഉണ്ടായിരുന്നു. പ്രസിഡണ്ടായിരുന്ന ഇ.ജെ.ആഗസ്തിയുടെ നേതൃത്വത്തിൽ ഏതാനും കേരള കോൺ ( എo) അംഗങ്ങൾ പാർട്ടി മാറിയതോടെ ഭൂരിപക്ഷം അoഗ ങ്ങൾ രാജി വയ്ക്കുകയും ഇതേ തുടർന്ന് രണ്ട് തവണ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയും തുടർന്ന് അഡ്മിനിസ്ട്രേറ്റർഭരണത്തിലുമായിരുന്നു ബാങ്ക്. ആറു മാസം മുമ്പ് തെരഞ്ഞെടുപ്പ് നടപടികൾ ആരംഭിച്ചിരുന്നുവെങ്കിലും കോവിഡ്നിയന്ത്രണങ്ങളും കോടതി ഇടപെടലുകളുമായി നടപടികൾ നീണ്ടു പോവുകയായിരുന്നു.
![]() |
| വീഡിയോ കാണാന്‍ ക്ലിക്ക് ചെയ്യു |
ഇന്ന് നടന്ന തെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് (എo) 10 , സി.പി.എം 2, സി.പി.ഐ ഒന്ന് സീറ്റും നേടി. യു.ഡി.എഫ് സ്ഥാനാർത്ഥികൾക്ക് ഏതാനും വോട്ടുകൾ മാത്രമാണ് ഇവിടെ ലഭിച്ചത്. കെ.കെ.അലക്സ്(മരങ്ങാട്ടുപിള്ളി പഞ്ചായത്ത് മുൻ വൈസ് പ്രസിഡണ്ട്),ജോബി കുളത്തറ (സ്കൂൾ എംപ്ലോയീസ് സൊസൈറ്റി പ്രസിഡണ്ട്), കെ.പി.ജോസഫ് (കർഷക യൂണിയൻ (എം) ജനറൽ സെക്രട്ടറി) ഔസേപ്പച്ചൻ വാളിപ്ലാക്കൽ (കേരള കോൺ.(എം) ജില്ലാ സെക്രട്ടറി, ജോസഫ് മാത്യു, കെ.പ്രസാദ്, ബെന്നി തെരുവത്ത് (മുൻ രാമപുരം ഗ്രാമ പഞ്ചായത്ത് അംഗം), സണ്ണി നായിപുരയിടം, പി.എം.മാത്യു ( ജില്ലാ പഞ്ചായത്ത് അംഗം), ടി.ജി.ബാബു.; പെണ്ണമ്മ ജോസഫ് (വനിതാ കോൺഗ്രസ് (എം) സംസ്ഥാന പ്രസിഡണ്ട്), ബെറ്റി ഷാജു ( മുൻ നഗരസഭാ ചെയർപേഴ്സൺ) ലതിക അജിത് എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്.

