Hot Posts

6/recent/ticker-posts

ആ​ല​പ്പു​ഴ​യി​ൽ പത്താംക്ലാസുകാരന് അയൽവാസിയുടെ ക്രൂരമർദ്ദനം



ആ​ല​പ്പു​ഴ: അ​യ​ല്‍​വാ​സി​യു​ടെ മ​ര്‍​ദ​ന​ത്തി​ല്‍ പ​ത്താം​ക്ലാ​സ് വി​ദ്യാ​ര്‍​ഥി​യു​ടെ ക​ണ്ണി​ന് പ​രി​ക്ക്. ആ​ല​പ്പു​ഴ പ​ല്ല​ന സ്വ​ദേ​ശി അ​നി​ലി​ന്‍റെ മ​ക​ന്‍ അ​രു​ണ്‍ കു​മാ​റി​നാ​ണ് പ​രി​ക്കേ​റ്റ​ത്. അ​രു​ണി​ന്‍റെ ക​ണ്ണി​ന് ഗു​രു​ത​ര പ​രി​ക്കേ​റ്റു.അ​യ​ല്‍​വാ​സി​യാ​യ ശാര​ങ​ധ​ര​ന്‍ എ​ന്ന​യാ​ള്‍​ക്കെ​തി​രെ​യാ​ണ് പ​രാ​തി. കു​ട്ടി​ക​ളെ ക​ളി​ക്കാ​ന്‍ വി​ളി​ച്ചു​കൊ​ണ്ടു​പോ​യ​തി​ന്‍റെ പേ​രി​ലാ​ണ് മ​ര്‍​ദ​നം. വി​ദ​ഗ്ദ ചി​കി​ത്സ​യ്ക്കാ​യി കു​ട്ടി​യെ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റും.


വീഡിയോ കാണാന്‍ ക്ലിക്ക് ചെയ്യു

കുട്ടികളെ കളിക്കാൻ വിളിച്ചുകൊണ്ടുപോയതിന്റെ പേരിലാണ് അരുണിനെ അയൽക്കാരൻ അടിച്ചത്. ശാരങ്ങധരൻ കുട്ടിയെ ദേഹമാസകലം മർദ്ദിച്ചുവെന്നാണ് പരാതി. ശാരങ്ങധരൻ്റെ കൊച്ചുമക്കളും അരുണും മറ്റ് കുട്ടികളും ചേർന്ന് കളിക്കുന്നതിനിടെ ശാരങ്ങധരൻ വരികയും സ്വന്തം കൊച്ചുമക്കളെ പൊതിരെ തല്ലുകയും ചെയ്തു. കുട്ടികളുടെ കളിസാധനങ്ങൾ ഇയാൾ എടുത്ത് വച്ചു. അതെന്തിനാണ് എടുത്തതെന്ന് ചോദിച്ചപ്പോഴാണ് അരുണിനെ തല്ലിയത്. 

അടിയിൽ നിന്ന് രക്ഷപ്പെടാൻ ഓടിയ അരുണിനെ വടി വീശി അടിച്ചപ്പോഴാണ് കണ്ണിന് പരിക്കേറ്റത്. കുട്ടിയുടെ ദേഹത്ത്  കരുവാളിച്ച പാടുകളുണ്ടെന്നും ക്രൂരമ‍ർദ്ദനമാണ് ശാരങ്ങധരൻ നടത്തിയതെന്നും അരുണിന്റെ അച്ഛൻ പറയുന്നു. വ്യാഴാഴ്ച വൈകിട്ടാണ് സംഭവം. കുട്ടിയെ അടുത്തുള്ള ആശുപത്രിയിലെത്തിച്ച് പരിശോധനാ വിധേയനാക്കിയപ്പോൾ പരിക്ക് ഗുരുതരമാണെന്ന് കണ്ടെത്തി. വണ്ടാനം മെഡിക്കൽ കോളേജിൽ തുടർ ചികിത്സക്കായി കൊണ്ടുപോയിരിക്കുകയാണ് ഇപ്പോൾ. പൊലീസ് ഇന്ന് സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തും

Reactions