Hot Posts

6/recent/ticker-posts

ബ്ലെസ് റിട്ടയർമെന്റ് ലിവിങ്ങിന്റെ അഞ്ചാം വാർഷികം; വിവിധ സാമൂഹികക്ഷേമ പദ്ധതികൾക്ക് തുടക്കം


പെരുമ്പാവൂർ: ബ്ലെസ് റിട്ടയർമെന്റ് ലിവിങ്ങിന്റെ അഞ്ചാം വാർഷികത്തിന്റെ ഭാഗമായി വിവിധ സാമൂഹികക്ഷേമ പദ്ധതികൾ ഉൽഘാടനം ചെയ്തു. ബ്ലെസ്സിന്റെ പുതിയ റെസിഡന്റ്‌സ് ബ്ലോക്കിന്റെ  നിർമാണ ഉൽഘാടനം ബെന്നി ബെഹനാൻ എം പി  നിർവഹിച്ചു. 


വാഴക്കുളം ഗ്രാമ പഞ്ചായത്തിൽ ആരംഭിക്കുന്ന സീനിയർ ഡേ കെയർ സെന്ററിൻറെയും സീനിയർ  കെയർ സെന്ററിന്റ്റെയും ഉൽഘാടനം കുന്നത്തുനാട് എം ൽ എ  പി വി ശ്രീനിജൻ  നിർവ്വഹിച്ചു. 
വീഡിയോ കാണാന്‍ ക്ലിക്ക് ചെയ്യു

ബ്ലെസ്സിന്റെ സിഗ്നേച്ചർ മ്യൂസിക് സിനിമ താരം  സുരേഷ് ഗോപി, പിന്നണി ഗായകൻ ജി വേണുഗോപാൽ, മ്യൂസിക് ഡയറക്ടർ  അൽഫോൻസ് എന്നിവർ ചേർന്ന്  ഓൺലൈനായി നിർവഹിച്ചു. 



ചടങ്ങിൽ വാഴക്കുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി കെ ഗോപാലകൃഷ്ണൻ, വാർഡ് മെമ്പർ കെ ജി ഗീത , ബാബു ജോസഫ് ( ചെയര്മാന് , ബ്ലെസ് റിട്ടയർമെന്റ് ലിവിങ്ങ്) കെ എം അബ്ദുൽ അസീസ് (വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന്,വാഴക്കുളം ഗ്രാമ പഞ്ചായത്ത് ),ജിജോ ആന്റണി (മാനേജിങ് ഡയറക്ടർ,ബ്ലെസ് റിട്ടയർമെന്റ് ലിവിങ്ങ്) ,ആശാലത ( ബ്ലെസ് ബ്രാൻഡ് അംബാസിഡർ), ശീതൾ ആൻ ജിജോ (ഡയറക്ടർ,ബ്ലെസ് റിട്ടയർമെന്റ് ലിവിങ്ങ്)  എന്നിവർ സംസാരിച്ചു.

Reactions